ഉയര്‍ന്നു പറക്കാൻ സൂര്യ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

By Web TeamFirst Published Nov 11, 2019, 6:29 PM IST
Highlights

സൂര്യ നായകനാകുന്ന സൂര്യ പൊട്രുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂരരൈ പൊട്രു. സുധ കൊങ്ങര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ഇന്ത്യൻ ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്റെ സ്ഥാപകനുമായ ക്യാപ്റ്റൻ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ജി ആര്‍ ഗോപിനാഥ് ആയിട്ടാണ് ചിത്രത്തില്‍ സൂര്യ അഭിനയിക്കുന്നത്. ചിത്രം 2019ല്‍ റിലീസ് ചെയ്യില്ല. അടുത്ത വര്‍ഷം ജനുവരി 10നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. മലയാളി താരം ഉര്‍വ്വശിയും ഒരു പ്രധാന വേഷത്തിലുണ്ട്.   ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും വ്യവസായിയുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സൂരരൈ പൊട്രു. എയര്‍ ഡെക്കാണിന്റെ സ്ഥാപകനാണ് ജി ആര്‍ ഗോപിനാഥ്. ഇന്ത്യൻ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ജി ആര്‍ ഗോപിനാഥ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

click me!