ഇനി ഉണ്ണി മുകുന്ദന്റെ ഗരുഡൻ ഒടിടിയിലേക്ക്, എവിടെയാണ്, എപ്പോള്‍?

Published : Jun 25, 2024, 03:03 PM IST
ഇനി ഉണ്ണി മുകുന്ദന്റെ ഗരുഡൻ ഒടിടിയിലേക്ക്, എവിടെയാണ്, എപ്പോള്‍?

Synopsis

വമ്പൻ ഹിറ്റായി മാറിയതാണ് ഗരുഡൻ.

സൂരി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഗരുഡൻ. മലയാളത്തിന്റെ ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഗരുഡന് ഉണ്ട്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. ഗരുഡൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ ജൂണ്‍ 28ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ സൂരിയുടെ ഗരുഡൻ 56.76 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അമ്പരപ്പിക്കുന്ന കുതിപ്പാണ് ഗരുഡൻ നടത്തുന്നത്. മലയാളത്തിന്റെ ശിവദയും ഗരുഡനില്‍ ഉണ്ണിക്കൊപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനവും തിരക്കഥ വെട്രിമാരനുമാണ്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രാഹണം ആര്‍തര്‍ വില്‍സണാണ്. യുവ ശങ്കര്‍ രാജയാണ് സംഗീതം.

ഗരുഡൻ ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിയിലധികം റിലീസിന് നേടിയെന്നാണ് സാക്‍നില്‍കിന്റെ റിപ്പോര്‍ട്ട്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.

ജയ് ഗണേഷ് അടക്കം നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ അരങ്ങേറ്റം തമിഴിലാണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഇപ്പോള്‍ രണ്ടാം തവണയാണ് തമിഴില്‍ പ്രധാന വേഷത്തില്‍ എത്താൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് ഗരുഡൻ എന്ന പ്രൊജക്റ്റിന്.

Read More: വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണം അസര്‍ബെയ്‍ജാനില്‍, വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക