kallan d souza: കോവിഡ് വ്യാപനം; സൗബിൻ ചിത്രം 'കള്ളൻ ഡിസൂസ' റിലീസ് മാറ്റി

Published : Jan 21, 2022, 09:35 AM IST
kallan d souza: കോവിഡ് വ്യാപനം; സൗബിൻ ചിത്രം 'കള്ളൻ ഡിസൂസ' റിലീസ് മാറ്റി

Synopsis

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടി

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സൗബിൻ ഷാഹിർ  (soubin shahir) നായകനായ ചിത്രം 'കള്ളൻ ഡിസൂസ' (kallan d souza) റിലീസ് തിയതി നീട്ടി.2022 ജനുവരി 21ന് റിലീസ് ചെയ്യാൻ കരുതിയിരുന്ന സിനിമയാണ് 'കള്ളൻ ഡിസൂസ'. നവാഗതനായ ജിത്തു കെ ജയൻ ആണ് സംവിധായകൻ. കോവിഡ് സാഹചര്യങ്ങൾ അതി രൂക്ഷമായതിനാലും സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സ്ഥിതിയുണ്ടായതിനാലും എല്ലാവരും കാത്തിരുന്ന കള്ളൻ ഡിസൂസ സിനിമയുടെ റീലീസ് മാറ്റിവയ്ക്കുകയാണ്. കോവിഡ് തരംഗം വീണ്ടും ആഞ്ഞടിക്കുന്ന ഈ സമയം ഞങ്ങളുടെ സിനിമ പോലെ തന്നെ നിങ്ങളുടെ സുരക്ഷയും പ്രധാനമാണ്. വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വന്നാൽ എല്ലാവരിലേക്കും സിനിമ എത്തിക്കുന്നതിനും അത് തടസമാകും. സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയതിൽ ഹൃദയം തൊട്ട് ക്ഷമ പറയുന്നു."- അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് സിനിമ നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സിനിമയിലെ ആ ക്ലിപ്പ് വച്ചാണ് അവരെ ജഡ്ജ് ചെയ്യുന്നത്, ശരിക്കും ഇന്റർനാഷണൽ സ്റ്റാർ ആണ് അവർ..'; ദിവ്യ പ്രഭയെ കുറിച്ച് കൃഷാന്ത്‌
തന്റെ വീടാണ് വിജയ് എന്ന് തൃഷ; തനിക്കവൾ രാജകുമാരിയെപ്പോലെയാണെന്ന് വിജയ്; ചർച്ചയായി ഇരുവരുടെയും പഴയ വാക്കുകൾ