
‘പറവ‘ക്ക് ശേഷം സൗബിൻ ഷാഹിറും(Soubin Shahir) ദുൽഖർ സൽമാനും(Dulquer Salmaan) വീണ്ടും ഒന്നിക്കുന്നു. ‘ഓതിരം കടകം‘(Othiram Kadakam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രം ഉടനെ തുടങ്ങുമെന്ന് സൗബിൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തത വരുമെന്നാണ് വിവരം.
‘ഓതിര കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എന്റെ മച്ചാന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്.’ എന്നാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് നേരത്തെ ദുല്‍ഖര്‍ കുറിച്ചത്.
സഹസംവിധായകനായി തുടങ്ങി സഹനടനായി വളർന്ന് സ്വാഭാവിക അഭിനയം കൊണ്ട് നായക നിരയിലേക്കുയർന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയയാളാണ് സൗബിൻ ഷാഹിര്‍. പറവയിലൂടെ സംവിധാനത്തിലേക്കും അദ്ദേഹം കടക്കുകയുണ്ടായി. ബാംഗ്ലൂർ ഡേയ്സ്, പ്രേമം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം അൻവർ റഷീദ് നിർമ്മിച്ച പറവ 2017ൽ ഏറെ ശ്രദ്ധ നേടിയ സിനിമകളിൽ ഒന്നായിരുന്നു.
പറവ പോലെ ഉയര്‍ന്നും താഴ്ന്നും സഞ്ചരിക്കുന്നവരുടെ ജീവിതമായിരുന്നു ചിത്രം പറഞ്ഞിരുന്നത്. അമൽ ഷാ, ഗോവിന്ദ് വി പൈ എന്നീ കുട്ടികളായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്. ആതിര ദിൽജിത്താണ് പി ആർ ഒ.
അതേസമയം, മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവ്വം ആയിരുന്നു സൗബിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മാർച്ച് മൂന്നിനാണ് തിയറ്ററുകളിൽ എത്തിയത്. വൻതാരനിര അണിനിരന്ന ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
Read Also: Dulquer Salmaan : ഇൻസ്റ്റയിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്നിലാക്കി ദുൽഖറിന്റെ 'തേരോട്ടം'
അതേസമയം, ഹേയ് സിനാമിക എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബൃന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിൽ കുറുപ്പ് എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം 'സല്യൂട്ട്'ആണ് റിലീസ് കാത്തു നിൽക്കുന്നത്. കഴിഞ്ഞ മാസം 14ന് ആയിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് വർധിച്ച സാഹചര്യത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
Read More : Mammootty And Dulquer Salmaan : യഥാർത്ഥത്തിൽ ദുൽഖർ ഫോൺ അടിച്ചുമാറ്റിയോ? മമ്മൂട്ടി പറയുന്നു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ