സ്ക്വിഡ് ഗെയിം സീസൺ 3 റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Jan 31, 2025, 05:20 PM IST
സ്ക്വിഡ് ഗെയിം സീസൺ 3 റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

നെറ്റ്ഫ്ലിക്സ് സ്ക്വിഡ് ഗെയിമിന്‍റെ മൂന്നാം സീസണിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജൂൺ 27നാണ് റിലീസ്. സീസൺ 2ന്‍റെ ക്ലൈമാക്സിന് ശേഷമുള്ള കഥയാണ് മൂന്നാം സീസണില്‍.

മുംബൈ: നെറ്റ്ഫ്ലിക്സ് ജനപ്രിയ വെബ് ഷോ സ്ക്വിഡ് ഗെയിമിന്‍റെ മൂന്നാമത്തെയും അവസാനത്തെയും സീസണിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയൻ സർവൈവൽ ത്രില്ലർ സീരീസിന് നാടകീയമായ ഒരു സമാപനം വാഗ്ദാനം ചെയ്യുന്ന ഫസ്റ്റ് ലുക്ക് ടീസറിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപനം. 

സീസൺ 2ന്‍റെ ഉദ്യോഗജനകമായ ക്ലൈമാക്സിനെ തുടര്‍ന്ന് തുടർന്ന്, ലീ ജംഗ്-ജെ അവതരിപ്പിച്ച ഗി-ഹൺ, ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന ഈ മത്സരം നിര്‍ത്താനും കളിക്കാരെ രക്ഷിക്കാനുമുള്ള തന്‍റെ ദൗത്യം എങ്ങനെ പൂര്‍ത്തിയാക്കും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

സീരീസ് സ്രഷ്ടാവ് ഹ്വാങ് ഡോങ്-ഹ്യൂക്ക് തന്നെയാണ് ഷോയുടെ സംവിധായകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, കിം ജി-യോണും ഷോയുടെ സഹനിര്‍മ്മാതാവാണ്. 

2024 ഡിസംബർ 26-ന് പുറത്തിറങ്ങിയ സീസൺ 2, ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. സീസണ്‍ 2ഉം സീസണ്‍ 3യും ഒന്നിച്ചാണ് ചിത്രീകരിച്ചത് അതിനാല്‍ തന്നെ 2025ല്‍ ഷോ മൂന്നാം സീസണ്‍ ഇറങ്ങുമെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. 2021-ൽ ഷോയുടെ അപ്രതീക്ഷിത വിജയത്തെത്തുടർന്ന് ഏകദേശം മൂന്ന് വർഷമെടുത്താണ് സീസണ്‍ 2 വന്നത്. അതിന് പിന്നാലെ 2025 ജൂണ്‍ 27ന് മൂന്നാം സീസണ്‍ എത്തും. 

ഡിസംബറിൽ റിലീസ് ചെയ്‌തതിന് ശേഷം, സ്‌ക്വിഡ് ഗെയിം സീസൺ 2 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യൺ മണിക്കൂറിലധികം കാഴ്ച സമയവും നേടിയിട്ടുണ്ട്, നെറ്റ്ഫ്ലിക്‌സിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഇതര പരമ്പരയാണ് സ്‌ക്വിഡ് ഗെയിം.

ഈ ഷോ ആദ്യസീസണ്‍ മുതല്‍ വന്‍ വിജയമായിരുന്നു, അത് നെറ്റ്ഫ്ലിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരമ്പരയായി മാറുകയും 17 എമ്മി നോമിനേഷനുകൾ നേടുകയും ചെയ്തു. രണ്ടോളം പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.

ലിയോനാർഡോ ഡികാപ്രിയോ സ്ക്വിഡ് ഗെയിം 3യില്‍? സത്യം ഇതാണ് !

ജനപ്രിയ ഷോകള്‍ റിലീസിന് മുന്‍പേ ചോര്‍ന്നു : ചോര്‍ത്തിയാളെ പുറത്ത് എത്തിച്ച് കുടുക്കാന്‍ നെറ്റ്ഫ്ലിക്സ്

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ