'അയല്‍ക്കാര്‍ക്ക് ഒരു സഹായഹസ്‍തം'; തമിഴ്‌നാടിന് ഒരുകോടി സംഭാവന ചെയ്‍തതായി ഗോകുലം മൂവീസ്

Web Desk   | Asianet News
Published : Jun 11, 2021, 10:12 AM IST
'അയല്‍ക്കാര്‍ക്ക് ഒരു സഹായഹസ്‍തം'; തമിഴ്‌നാടിന് ഒരുകോടി സംഭാവന ചെയ്‍തതായി ഗോകുലം മൂവീസ്

Synopsis

തമിഴ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി സംഭാവന ചെയ്‍തതായി ഗോകുലം മൂവീസ്.  

രാജ്യം കൊവിഡിന്റെ ഭീഷണിയിലാണ് ഇന്ന്. കേരളത്തെ പോലെ തന്നെ കൊവിഡ് ഭീഷണി നേിരുടുന്ന സംസ്ഥാനമാണ് ഇന്ന് തമിഴ്‍നാടും. കൊവിഡ് മരണങ്ങളും വെല്ലുവിളിയാകുന്നു. ഇപോഴിതാ തമിഴ്‍നാടിന് സഹായഹസ്‍തവുമായി എത്തിയിരിക്കുകയാണ് ഗോകുലം മൂവീസ്.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ഒരുകോടി രൂപയാണ് ഗോകുലം മൂവീസ് സംഭാവന ചെയ്‍തത്.  ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ തന്നെയാണ് സഹായം കൈമാറിയത്.  മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ടാണ് പണം കൈമാറിയത്. കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‍നാടിനെ സഹായിക്കുന്നതിന്, മുമ്പ് ഞങ്ങളുടെ ചെയര്‍മാന്‍ അതേ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറിയിരുന്നുവെന്നും ഗോകുലം മൂവീസ് അറിയിച്ചു.

ഓക്സിജൻ കിട്ടാതെ ആള്‍ക്കാര്‍ മരിക്കുന്നുവെന്ന വാര്‍ത്തകളടക്കം ചെന്നൈയില്‍ നിന്ന് വന്നിരുന്നു.

നിലവില്‍ കൊവിഡ് കണക്കുകള്‍ കുറയുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ