ലോക്ക് ഡൗണിലെ കുട്ടിയും, കൂട്ടിലെ പക്ഷിയും, ഹ്രസ്വചിത്രം ചര്‍ച്ചയാകുന്നു

By Web TeamFirst Published Jul 26, 2021, 11:07 PM IST
Highlights

ശ്രീഹരി രാജേഷ് ആണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

കൊവിഡ് ലോക്ക് ഡൗണ്‍ സാഹചര്യത്തിൽ ഫ്ളാറ്റുകളിലും വീടുകളിലും കുട്ടികൾ വളരെ പ്രയാസം അനുഭവിക്കാറുണ്ട്. ശ്രീഹരി രാജേഷ് സംവിധാനം ചെയ്‍തിരിക്കുന്ന നാല്-മിനിറ്റുള്ള 'ഹച്ച് ' എന്ന ഹ്രസ്വചിത്രം ലോക്ക് ഡൗണ്‍ മൂലം വീട്ടിൽ പെട്ട് പോയി ഒരു കുട്ടിയുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്. മനുഷ്യർ മറ്റ് മൃഗങ്ങളെയും പക്ഷികളെയും കൂട്ടിൽ ഇട്ട് വളർത്തുന്ന അവസ്ഥയാണ് ലോക്ക് ഡൗൺ  കാലത്ത് വീടിന്റെ ഉള്ളിൽ ഇരിക്കുന്ന മനുഷ്യർ അനുഭവിക്കുന്നത് എന്ന് ഈ ഹ്രസ്വചിത്രം പറയുന്നു. ഡിഎസ്എൽ.ആർ ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

സാമൂഹിക പ്രശ്‍നങ്ങൾ പറയുന്ന നിറയെ ഷോർട് ഫിലിമുകളും ഡോക്യൂമെന്ററികളും ചെയ്‍ത് ശ്രദ്ധ നേടിയ സ്‍കൂൾ വിദ്യാർത്ഥിയാണ് ശ്രീഹരി രാജേഷ്. 2021ൽ ജാതീയതക്ക് എതിരെ ശ്രീഹരി ഒരു മുഴുനീള ചിത്രം ചെയ്‍തിരുന്നു. 'സ്ഥായി' എന്ന ചിത്രമാണ് ശ്രീഹരി രാജേഷിന്റെ സംവിധാനത്തില്‍ എത്തിയത്. ചിത്രം ജൂൺ നാലിന് ആണ് റിലീസ് ചെയ്‍തത്.

കേന്ദ്രിയ വിദ്യാലയിലെ വിദ്യാർത്ഥിയായ അഭിനവ് അനിൽകുമാർ ആണ് ഹച്ച് എന്ന ഹ്രസ്വ ചിത്രത്തിലെ വീട്ടിൽ അകപ്പെട്ട കുട്ടിയായ പ്രധാനവേഷം ചെയ്‍തിരിക്കുന്നത്. 

സ്ഥായി എന്ന സിനിമയിലെ 'ഞാൻ ഏകനായ് ' എന്ന ഗാനം എഴുതി സംവിധാനം ചെയ്‍തതും ശ്രീഹരി തന്നെ. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!