മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്; സുമേഷ് ആൻഡ് രമേഷ് ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തും

Published : Aug 14, 2020, 02:56 PM IST
മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്; സുമേഷ് ആൻഡ് രമേഷ് ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തും

Synopsis

കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്ന് നിർമ്മാതാവ് ഫരീദ്ഖാൻ പറഞ്ഞു. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യേണ്ടതായിരുന്നു.

കൊച്ചി: തീയേറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്. ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുമേഷ് ആൻഡ് രമേഷ് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്ന് നിർമ്മാതാവ് ഫരീദ്ഖാൻ പറഞ്ഞു. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യേണ്ടതായിരുന്നു.

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓൺലൈൻ റിലീസ് ചെയ്യുമെന്ന് നേരത്തെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അറിയിച്ചിരുന്നു. എന്നാൽ തീയ്യേറ്റർ റിലീസിന് മുൻപ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നവരുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക്.

Read more at: ടൊവിനോയുടെ കിലോ മീറ്റേഴ്‍സ് ആൻഡ് കിലോ മീറ്റേഴ്‍സ് ഓണ്‍ലൈൻ റിലീസിന് ഒരുങ്ങുന്നു 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെ കാമുകൻ ആൽഫയും ബീറ്റയുമൊന്നുമല്ല, ഗേ ആണ്..'; ചിരിയും പേടിയും ഒരേ ഫ്രെയിമിൽ..; 'പ്രകമ്പനം' ട്രെയ്‌ലർ പുറത്ത്
മലയാളം കാത്തിരുന്ന കൂട്ടുകെട്ട്; 'പേട്രിയറ്റ്' ഫസ്റ്റ് ലുക്ക് നാളെ; പുത്തൻ പോസ്റ്റർ