എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചല്ലേ ?, ശ്രീനിവാസൻ ചോദിക്കുന്നു

Web Desk   | Asianet News
Published : Mar 07, 2020, 02:25 PM IST
എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചല്ലേ ?, ശ്രീനിവാസൻ ചോദിക്കുന്നു

Synopsis

ഇനി മുതല്‍ ഒരു പച്ച മനുഷ്യനായി താൻ ഉണ്ടായിരിക്കുമെന്നും ശ്രീനിവാസൻ.

മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തും നടനുമൊക്കെയാണ് ശ്രീനിവാസൻ.  ശ്രീനിവാസൻ അടുത്തിടെയാണ് ഫേസ്‍ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്.  ഫെയ്‍ക്ക് പ്രൊഫൈലുകള്‍ ഏറെയായപ്പോഴായിരുന്നു ശ്രീനിവാസൻ സ്വന്തം പ്രൊഫൈല്‍ തുടങ്ങിയത്. എന്നാല്‍ ശ്രീനിവാസന്റെ അക്കൌണ്ട് ഇടയ്‍ക്ക് ലഭ്യമായിരുന്നില്ല. എന്തായാലും താൻ ഫേസ്‍ബുക്കില്‍ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുകയാണ് ശ്രീനിവാസൻ.

ശ്രീനിവാസന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ?
ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയിൽ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!
അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേ എന്നും ഞാൻ സംശയിക്കുന്നു.
എന്തായാലും മകൻ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെൻ അതി സാഹസികമായി ഒരു യന്തിര മനുഷ്യൻ ആയി മാറുമായിരുന്ന എന്നെ യഥാർത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു.
ഇനിമുതൽ ഒരു പച്ച മനുഷ്യനായി ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കും.

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം