വിജയ് സേതുപതിക്കൊപ്പം ബിഗ് സ്ക്രീനിലെത്താന്‍ ശ്രീശാന്ത്?

Published : Sep 22, 2021, 11:55 PM IST
വിജയ് സേതുപതിക്കൊപ്പം ബിഗ് സ്ക്രീനിലെത്താന്‍ ശ്രീശാന്ത്?

Synopsis

ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി ശ്രീശാന്ത് ഏതാനും സിനിമകളില്‍ ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്

ബിസിസിഐയുടെ (BCCI) ഏഴ് വര്‍ഷത്തെ വിലക്ക് മറികടന്ന് ശ്രീശാന്ത് (S Sreesanth) ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത് ഈ വര്‍ഷം ജനുവരിയിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച ശ്രീശാന്തിന് പക്ഷേ ഐപിഎല്‍ (IPL) ടീമുകളിലൊന്നിലും ഇടംനേടാനായില്ല. ഇപ്പോഴിതാ അദ്ദേഹം അഭിനയമേഖലയിലേക്ക് ശ്രദ്ധ കൊടുക്കുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ശ്രീശാന്തിന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് അതിനു കാരണം.

തമിഴ് താരം വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രമാണ് ശ്രീശാന്ത് പങ്കുവച്ചത്. 'സുവര്‍ണ്ണ ഹൃദയമുള്ള മനുഷ്യനെ'ന്ന് സേതുപതിയെ വിശേഷിപ്പിച്ചിരിക്കുന്ന ശ്രീശാന്ത് തനിക്ക് അദ്ദേഹത്തോട് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ടെന്നും കുറിച്ചിട്ടുണ്ട്. ഒരുമിച്ച് അഭിനയിക്കുകയാണോ എന്നാണ് ആരാധകരില്‍ പലരുടെയും സംശയം. എന്നാല്‍ അത് ശരിവച്ചുകൊണ്ടുള്ള മറുപടിയൊന്നും ശ്രീശാന്ത് നല്‍കിയിട്ടില്ല.

ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി ശ്രീശാന്ത് ഏതാനും സിനിമകളില്‍ ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലേക്ക് കരാര്‍ ആയിട്ടുമുണ്ട്. ആര്‍ രാധാകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സിബിഐ ഉദ്യോഗസ്ഥനാണ് ശ്രീശാന്തിന്‍റെ കഥാപാത്രം. സണ്ണി ലിയോണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന ഹ്രസ്വചിത്രം; 'വലയം' വരുന്നു
‘മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്’; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ