വിവാഹം ഈ വർഷം തന്നെ ഉണ്ടാകും, സിനിമയും; രാഹുലും ശ്രീവിദ്യയും പറയുന്നു

Published : Feb 15, 2024, 08:46 AM IST
വിവാഹം ഈ വർഷം തന്നെ ഉണ്ടാകും, സിനിമയും; രാഹുലും ശ്രീവിദ്യയും പറയുന്നു

Synopsis

ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നത്.

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുമെല്ലാം ശ്രീവിദ്യ തുറന്നുപറച്ചില്‍ നടത്തിയത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ ആണ് ശ്രീവിദ്യയുടെ ഭാവി വരന്‍. 

കഴിഞ്ഞിടെയായിരുന്നു താരങ്ങളുടെ എൻഗേജ്മെൻറ് ആനിവേഴ്സറി ആഘോഷിച്ചത്. ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ കൂടുതൽ വിശേഷങ്ങൾ പറയുകയാണ് ഇരുവരും. വിവാഹത്തിന് മുമ്പ് എൻഗേജ്മെൻറ് ആനിവേഴ്സറി ആഘോഷിക്കുന്ന ചുരുക്കം ചിലരിൽ ഒരാളായിരിക്കും നിങ്ങൾ എന്ന അവതാരകയുടെ അഭിപ്രായത്തോട് അത് നടക്കാതെ പോയതാണ് എന്നാണ് ഇരുവരും പറയുന്നത്. ഏപ്രിലിൽ ഡേറ്റ് തീരുമാനിച്ചിരുന്നതായും എന്നാൽ അമ്മൂമ്മ മരിച്ചതിനാൽ മുടങ്ങി പോയെന്നും ശ്രീവിദ്യ പറയുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ ഇരുവരുടെയും പിറന്നാൾ ആയതിനാൽ അതും നീണ്ട് പോകും. എന്തായാലും 2024 ൽ തന്നെ ശ്രീവിദ്യയുടെ കഴുത്തിൽ താലികെട്ടുമെന്ന് രാഹുൽ ഉറപ്പിച്ച് പറയുന്നു.

ഡേറ്റ് തീരുമാനിച്ചാൽ തീർച്ചയായും ആദ്യം തന്നെ പ്രേക്ഷകരെ അറിയിക്കുമെന്നും ശ്രീവിദ്യ പറയുന്നുണ്ട്. രാഹുലിൻറെ നിർബന്ധത്തിലാണ് യുട്യൂബ് ചാനൽ തുടങ്ങിയതെങ്കിലും ഇപ്പോൾ പ്രേക്ഷകരോട് വലിയ കമ്മിറ്റ്മെൻറാണ് ഉള്ളതെന്നും താരം പറയുന്നു. ഒത്തിരി വൈറലായ ഇരുവരുടെയും പ്രണയകഥയും താരങ്ങൾ പറയുന്നുണ്ട്.

9 മുതൽ 20 കോടി വരെ; ആദ്യദിനം പണംവാരിയ 10 മലയാള പടങ്ങൾ, 'ഭ്രമയു​ഗം' എൻട്രിയാകുമോ ?

ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നത്. സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുലാണ്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇലക്ഷന് ശേഷം ചിത്രം പുറത്തിറങ്ങുമെന്നും രാഹുൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി
‘വെൻ മോണിംഗ് കംസ്’ സ്വന്തം നാടായ ജമൈക്കയ്ക്കുള്ള പ്രേമലേഖനം: കെല്ലി ഫൈഫ് മാർഷൽ