
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പ്രശംസിച്ച് നടനും സംവിധായകനുമായ സാജിദ് യാഹിയ. സ്റ്റാലിൻ യഥാര്‍ഥ ഇന്ത്യൻ രാഷ്‍ട്രീയക്കാരൻ ആണ് എന്ന് സാജിദ് യാഹിയ പറയുന്നു. സ്റ്റാലിൻ പലപ്പോഴായി വിവിധ വിഷയങ്ങളില്‍ പറഞ്ഞ കാര്യങ്ങളാണ് സാജിദ് യാഹിയ ചൂണ്ടിക്കാട്ടുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതാരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത് എന്ന് സ്റ്റാലിൻ എംഎല്‍എമാരോട് പറഞ്ഞ കാര്യങ്ങളടക്കമാണ് സാജിദ് യാഹിയ കുറിച്ചത്.
സാജിദ് യാഹിയയുടെ കുറിപ്പ്
കരുണാനിധി സ്റ്റാലിന്‍.
യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്‍ട്രീയക്കാരന്‍.
നടുറോഡില്‍ പൊലിസിങ് വേണ്ട- സ്റ്റാലിന്‍
എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതാരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്- സ്റ്റാലിന്‍ .സ്‌കൂള്‍ ബാഗുകളിലും മറ്റുമുള്ള മുന്‍ മുഖ്യമന്ത്രി ജയലളിതയുടെപടം മാറ്റരുത്- സ്റ്റാലിന്‍.
പാഠപുസ്‍തകങ്ങളില്‍ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യണം- സ്റ്റാലിന്‍
നിങ്ങളും നിങ്ങളുടെ മക്കളുടെയും ജാതിവാല്‍ നീക്കം ചെയ്യണം- സ്റ്റാലിന്‍
നിങ്ങള്‍ ആരുടെയും കാലില്‍ വീണ് നമസ്‌ക്കരിക്കരുത്. ആരും നിങ്ങളെക്കാള്‍ ഉയര്‍ന്നവരോ, താഴ്ന്നവരോ അല്ല- സ്റ്റാലിന്‍
ഏതെങ്കിലും കുടുംബമോ വ്യക്തിയോ തമിഴ്‌നാട്ടില്‍ പോലിസ് അതിക്രമത്തിനിരയായാല്‍ ബന്ധപ്പെട്ട പോലീസുകാരന് സര്‍വീസില്‍ നിന്നും പിരിച്ചു വിടല്‍ ആയിരിക്കും ശിക്ഷ- സ്റ്റാലിന്‍
തമിഴ്‌നാടിനെ വിഭജിച്ചു കൊങ്കുനാട് രൂപവത്‍രിക്കണമെന്ന അനാവശ്യവിവാദത്തിന് ഇനിയാരെങ്കിലും മുതിര്‍ന്നാല്‍ പിന്നെ നിങ്ങള്‍ തമിഴ് നാട്ടില്‍ ഉണ്ടാവില്ല- സ്റ്റാലിന്‍
സര്‍ക്കാര്‍ ആശുപത്രിക്ക് പുറമെ ഇനിമുതല്‍ സൗകര്യ ആശുപത്രികളിലെ കോവിഡ് വാക്‌സിനും തമിഴ്‌നാട്ടില്‍ സൗജന്യമാണ്- സ്റ്റാലിന്‍
ഓരോ റേഷന്‍ കാര്‍ഡിനും മാസം 4000രൂപ വെച്ച് കൊടുക്കുന്നത് തുടരും. അത് ഈ കാലം വരെ ഈ നാടിനെ കൊള്ളയടിച്ച രാഷ്‍ട്രീയക്കാരുടെ
അടക്കം സ്വത്തുകള്‍ കണ്ടുകെട്ടിയിട്ടായാലും- സ്റ്റാലിന്‍
ഈ മുണ്ടും ഷര്‍ട്ടും അല്ലാതെ എനിക്കൊന്നും വേണ്ട-കരുണാനിധി സ്റ്റാലിന്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ