സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവെന്‍റ് ഏഷ്യാനെറ്റിൽ

Published : Jun 19, 2024, 05:52 PM IST
സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവെന്‍റ് ഏഷ്യാനെറ്റിൽ

Synopsis

വിദ്യാസാഗറാണ് പരിപാടിയിലെ മുഖ്യാതിഥി

സംഗീതം, വിനോദം, ആഘോഷം എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവെന്റ് സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവെന്റ് ഏഷ്യാനെറ്റില്‍. 23 ന് വൈകിട്ട് 6 മണി മുതൽ ഏഷ്യാനെറ്റിൽ പരിപാടി സംപ്രേഷണം ചെയ്യും. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറാണ് പരിപാടിയിലെ മുഖ്യാതിഥി. സംഗീതയാത്രയുടെ 27 വർഷം പൂർത്തിയാക്കുന്ന അദ്ദേഹത്തെ ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ ഗാനങ്ങളും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ഹിറ്റുകൾ ആണ്.
 
ഈ ആഘോഷരാവിൽവച്ച് കുഞ്ചാക്കോ ബോബനും അനഘയും അടുത്തിടെ പുറത്തിറങ്ങിയ അവരുടെ സിനിമ ഗര്‍ര്‍ര്‍-നെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടുന്നു. കൂടാതെ നടി പാർവതി തിരുവോത്ത് അവരുടെ പുതിയ സിനിമ ഉള്ളൊഴുക്ക് സംബന്ധിച്ച അനുഭവങ്ങൾ പങ്കുവെക്കും. സ്റ്റാർ സിംഗർ സീസൺ 9 വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങൾ ഈ  സായാഹ്നത്തിന് മാറ്റുകൂട്ടും. കൂടാതെ, ഈ സീസണിലെ മികച്ച 10 മത്സരാർത്ഥികളുടെ ചടുലമായ നൃത്ത പ്രകടനങ്ങൾ, സ്കിറ്റുകൾ, ആകർഷകമായ ഗാനങ്ങൾ എന്നിവയാൽ വേദി സജീവമാകും.

ALSO READ : കൈലാസ് മേനോന്‍റെ സംഗീതം; 'ഗര്‍ര്‍ര്‍' വീഡിയോ സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'