
സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുര മനോഹര മോഹം'. 'മധുര മനോഹര മോഹം' എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. സ്റ്റെഫി സേവ്യര്‍ ചിത്രത്തിലെ 'തത്തണ തത്തണ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കെ എസ് ചിത്രയാണ് ആലാപനം.
സ്റ്റെഫി സേവ്യറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷറഫുദ്ധീൻ, രജിഷാ വിജയൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മഹേഷ് ഗോപാൽ, ജയ് വിഷ്‍ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
ബിത്രീഎം ക്രിയേഷൻസിന്റെ പുതിയ ചിത്രമാണ് ഇത്. 'ഹൃദയം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ. അപ്പു ഭട്ടതിരിപ്പാടാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. നിർമ്മാണ നിർവ്വഹണം ഷബീർ മലവെട്ടത്ത്.
പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ്, അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ, ആര്‍ഷ എന്നിവരും വേഷമിടുന്ന സ്റ്റെഫി ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ദീന്റെ ചിത്രം നൽകുന്നു എന്നാണ് റിപ്പോര്‍ട്ട്. ജയൻ ക്രയോണാണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ സനൂജ് ഖാൻ, പിആര്‍ഒ വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍ യെല്ലോടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്സ്‍ക്യൂറ എന്നിവരുമാണ് സ്റ്റെഫി സേവ്യര്‍ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
Read More: ഡിനോ ഡെന്നിസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, 'ബസൂക്ക'യില്‍ ജോയിൻ ചെയ്‍തു