യുവ നടൻ മോശമായി പെരുമാറിയെന്ന് വാര്‍ത്ത, പ്രതികരിച്ച് നടി ഹൻസിക

Published : May 24, 2023, 09:02 AM IST
യുവ നടൻ മോശമായി പെരുമാറിയെന്ന് വാര്‍ത്ത, പ്രതികരിച്ച് നടി ഹൻസിക

Synopsis

ഹൻസിക മൊട്‍വാനിക്ക് കാസ്‍റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടിവന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

തെലുങ്കിലെ യുവ താരത്തില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് നടി ഹൻസിക മൊട്‍വാനി വെളിപ്പെടുത്തിയതായി പല മാധ്യമങ്ങളിലും വാര്‍ത്തകളില്‍ വന്നിരുന്നു. കാസ്റ്റിംഗ് കൗച്ച് തനിക്ക് നേരിടേണ്ടി വന്നെന്ന് വ്യക്തമാക്കിയെങ്കിലും നടി ആ നടൻ ആരെന്ന് വെളിപ്പെടുത്തിയില്ലെന്നും ആയിരുന്നു വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ പ്രതികരണമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അത്തരത്തില്‍ ഒരിക്കലും താൻ എവിടെയും പറഞ്ഞിട്ടില്ല എന്ന് ഹൻസിക വ്യക്തമാക്കി.

ഇങ്ങനെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധികരിക്കാതിരിക്കൂവെന്നുമാണ് താരം ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്. ഹൻസിക മൊട്‍വാനിയുടെ വിവാഹം കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ കതൂരിയാണ് ഹൻസികയുടെ വരൻ.

നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്‍തിരുന്നു. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരില്‍ ഒരു ഷോയാണ് വിവാഹ വീഡിയോ സ്‍ട്രീം ചെയ്‍തത്. ജയ്‍പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു വിവാഹ ആഘോഷം നടന്നത്. ഹൻസിക മൊട്‍വാനി തന്റെ വിവാഹ വിശേഷങ്ങള്‍ക്ക് അപ്പുറത്തെ കാര്യങ്ങളും 'ഹൻസികാസ് ലവ് ശാദി ഡ്രാമ'യില്‍ വെളിപ്പെടുത്തിയിരുന്നു.

ഹൻസിക മൊട്‍വാനിയുടെ ഭര്‍ത്താവ് സുഹൈലിന്റെ ആദ്യ പങ്കാളിയുമായുള്ള വേര്‍പിരിയിലിനു കാരണമായി എന്ന വാര്‍ത്ത നിഷേധിച്ചിരുന്നു താരം. സുഹൈൽ മുമ്പ് ഹൻസികയുടെ ഉറ്റസുഹൃത്ത് റിങ്കിയെ വിവാഹം കഴിച്ചിരുന്നുവെന്നും താരം അവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാല്‍ ഞൻ നേരത്തെ വിവാഹിതനാണെന്ന വാര്‍ത്ത തെറ്റായ രീതിയിലാണ് പുറത്തുവന്നത് എന്നായിരുന്നു ഷോയില്‍ സുഹൈലിന്റെ പ്രതികരണം. ഹൻസികയാണ് ഞങ്ങളുടെ വേർപിരിയലിന് കാരണമെന്നായിരുന്നു വാർത്ത. ഇത് അടിസ്ഥാനരഹിതമാണ്, ആ സമയത്ത് തനിക്ക് അദ്ദേഹത്തെ അറിയാമെന്നതുകൊണ്ട് വേര്‍പിരിയലിനു കാരണം താനാകുന്നില്ലെന്ന് ഹൻസികയും പ്രതികരിച്ചു. എനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല. ഞാൻ ഒരു പബ്ലിക് ഫിഗര്‍ ആയതിനാല്‍ വില്ലത്തിയായി എന്നെ ചൂണ്ടിക്കാണിക്കാൻ എളുപ്പമാണ് എന്നും സെലിബ്രറ്റിയായതിന് ഞാൻ കൊടുക്കേണ്ടിവന്ന വിലയാണ് അതെന്നും ഹൻസിക പറഞ്ഞു.

Read More: മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' രണ്ടിന്റെ ആവേശം തീരുന്നില്ല, ഗാനം പുറത്ത്

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്