'എമ്പുരാനി'ലെ സ്റ്റണ്ട് പൊടിപാറും, മോഹൻലാല്‍ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

Published : May 18, 2023, 06:13 PM IST
'എമ്പുരാനി'ലെ സ്റ്റണ്ട് പൊടിപാറും, മോഹൻലാല്‍ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

Synopsis

മോഹൻലാല്‍ നായകനാകുന്ന 'എമ്പുരാൻ' എന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.

മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം ആണെന്നതാണ് പ്രധാന ആകര്‍ഷണം. മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. മോഹൻലാല്‍ നായകനാകുന്ന 'എമ്പുരാൻ' എന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'ലൂസിഫറി'ലെ സ്റ്റണ്ട് രംഗങ്ങള്‍ മോഹൻലാല്‍ ചിത്രത്തിലെ വലിയ ആകര്‍ഷണമായിരുന്നു. 'ലൂസിഫറി'ന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ സില്‍വ തന്നെയാണ് രണ്ടാം ഭാഗത്തിലും എന്നതാണ് അപ്‍ഡേറ്റ്. 'എമ്പുരാൻ' എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സുജിത്ത് വാസുദേവാണ് സില്‍വ ജോയിൻ ചെയ്‍ത കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് മാസങ്ങളായി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

'ദൃശ്യം 2'നു ശേഷം ജീത്തുവിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന 'റാമി'ന്റെ ഫൈനല്‍ ഷെഡ്യൂള്‍ മോഹൻലാലിന് ഇനി പൂര്‍ത്തീകരിക്കാനുണ്ട്. പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി 'റാമിന്റേ'തായി ബാക്കിയുള്ളത്. ഓണം റിലീസ് ആയിരിക്കും ജീത്തുവിന്റെ സംവിധാനത്തിലുള്ള ചിത്രമായ 'റാം'. തൃഷ നായികയായി അഭിനയിക്കുന്ന മോഹൻലാല്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.

'മലൈക്കോട്ടൈ വാലിബനെ'ന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് മോഹൻലാല്‍ ഒരു അവധി എടുത്തിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. 'മലൈക്കോട്ടൈ വാലിബനെന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

Read More: 'കമന്റുകള്‍ കണ്ടപ്പോള്‍ അവള്‍ക്ക് വിഷമമായി', കാമുകി ഈ അഭിമുഖം കാണണമെന്നും അഞ്‍ജൂസ്

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്