
കൊച്ചി: കലോത്സവ വേദിയില്‍ തിളങ്ങിയ ശേഷം വെള്ളിത്തിരയുടെ ഭാഗമായ നടനാണ് സുബീഷ് സുധി. 2006ല്‍ 'ക്ലാസ്‍മേറ്റ്‍സ്' എന്ന ചിത്രത്തിലൂടെയായിരുന്നു സുബീഷ് സുധി ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായ ഒട്ടേറെ സിനിമകളില്‍ വേഷമിട്ട സുബീഷ് സുധി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്‍റെയൊപ്പം 18 വർഷങ്ങൾക്ക് മുമ്പ് സര്‍വകലാശാല കലാതിലകമായ കെ.എം അമ്പിളിയുടെ ഇപ്പോഴത്തെ നേട്ടമാണ് സുബീഷ് പങ്കുവച്ചത്.
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ഇത് 18 വർഷങ്ങൾക്ക് മുമ്പേയുള്ള,എന്റെ കോളേജ് കാലഘട്ടത്തിൽ ഞാൻപോലും ഞെട്ടിപ്പോയ,ഞാൻ കലാപ്രതിഭയായ ഫോട്ടോയാണ്. കണ്ണൂർ സർവ്വകലാശാലാ കലാപ്രതിഭയായ ഫോട്ടോ.. ബുദ്ധിപരമായി വളരെ പിറകിൽ നിൽക്കുന്ന എന്റെ കൂടെ അന്ന് കലാതിലകമായത് ഇത്രയധികം ബുദ്ധിയുള്ള ഒരാളാണെന്ന് ഞാൻ അറിഞ്ഞില്ല.കെ.എം അമ്പിളി.
അന്ന് എന്റെ പഠനകാലത്ത് ഫിസിക്സ് പഠിച്ച പെൺകുട്ടി ഇന്ന് കേരളത്തിലെ യംഗ് സൈന്റിസ്റ്റിനുള്ള കേരള സർക്കാറിന്റെ അവാർഡ് നേടിയിരിക്കുന്നു. ഇന്ന് ഫേസ്ബുക്കിൽ ജസ്ന ദീപേഷ് എന്ന പെൺകുട്ടി എനിക്ക് അയച്ചുതന്ന ഈ ഫോട്ടോ ഞാനിവിടെ പങ്കുവയ്ക്കുന്നു.
അതേ സമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സുബീഷ് സുധി നായകനാകുന്നുവെന്ന് സംവിധായകൻ ലാല്‍ ജോസ് അറിയിച്ചിരുന്നു. രഞ്‍ജിത്ത് പൊതുവാള്‍, രഞ്‍ജിത്ത് ടി വി എന്നിവര് ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുബീഷ് സുധി നായകനാകുന്നത് എന്ന് അറിയിച്ച ലാല്‍ ജോസ് ചെറിയ കുറിപ്പും സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
സുബീഷ് സുധി നായകനാകുന്നു, താരത്തെ കുറിച്ച് ഹൃദയസ്‍പര്‍ശിയായ കുറിപ്പുമായി ലാല്‍ ജോസ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ