രജനികാന്തിന്റെ വീടിന്റെ മുന്നിൽ ആത്മഹത്യാശ്രമം; ആരാധകൻ സ്വയം തീകൊളുത്തി, നില ഗുരുതരം

Published : Dec 31, 2020, 11:01 PM ISTUpdated : Dec 31, 2020, 11:03 PM IST
രജനികാന്തിന്റെ വീടിന്റെ മുന്നിൽ ആത്മഹത്യാശ്രമം; ആരാധകൻ സ്വയം തീകൊളുത്തി, നില ഗുരുതരം

Synopsis

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരിൽ ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരിൽ ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനികാന്തിന്റെ വീടിന് മുന്നിലാണ് ആരാധകൻ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്ത് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നൈ സ്വദേശി മുരുകേശൻ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം മൂന്നാം ദിവസും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. രജനികാന്തിന്‍റെ വസതിക്ക് മുന്നില്‍ ഇപ്പോഴും ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തമിഴ്നാട്ടിലെ ഉടനീളം വീണ്ടും പ്രതിഷേധ റാലി നടന്നിരുന്നു. 

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിൻ്റെ തീരുമാനത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായാണ് ആരാധകർ രംഗത്തെത്തിയത്. ചെന്നൈ നഗരത്തിലും തമിഴ്നാടിൻ്റെ പല ഭാഗങ്ങലിലും രജനീകാന്ത് ആരാധകർ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയത്തിടത്ത് ആരാധകർ  രജനിയുടെ കോലം കത്തിക്കുന്ന സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. തൻ്റെ പാർട്ടിയുടെ പേരും ചിഹ്നവും അടക്കം ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും എന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചത്. എന്നാൽ ഇതിനിടെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

രണ്ട് വർഷം മുൻപ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് രജനി. അതിനാൽ തന്നെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ വലിയ എതിർപ്പാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം ദൈവം തന്ന സൂചനയായി കാണുന്നുവെന്നാണ് രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് രജനി പറഞ്ഞത്. 

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി