'സുഖിനോ ഭവന്തു' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; റിലീസ് ജൂലൈയില്‍

Published : Jun 10, 2025, 04:53 PM IST
sukhino bhavantu malayalam movie first look poster out

Synopsis

പ്രകാശ് വാടിക്കൽ രചനയും സംവിധാനവും

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന സുഖിനോ ഭവന്തു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി. കേരള ഫിലിം ക്രിട്ടിക്സിന്‍റെ രണ്ട് അവാർഡുകള്‍ നേടിയ ഈ ചിത്രത്തിൽ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ. ഷിബു ജയരാജ്‌, പ്രകാശ് ചെങ്ങൽ, ഗോഡ്വിൻ, ശ്യാം കൊടക്കാട്, സുരേഷ് കോഴിക്കോട്, സുകേഷ്, ബീന, വീണ വേണുഗോപാൽ, നിഷ നായർ, ആർച്ച കല്യാണി, നീതു ചേകാടി തുടങ്ങിയവരും അഭിനയിക്കുന്നു.

ജിതേഷ് ആദിത്യ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രമോദ് കാപ്പാട് എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, മോഹൻ സിതാര, രാധിക അശോക്, ദേവനന്ദ ഗിരീഷ് എന്നിവരാണ് ഗായകർ. എഡിറ്റർ കപിൽ കൃഷ്ണ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബീനാജി, അസോസിയേറ്റ് പ്രൊഡ്യൂസർ മെറ്റികുലസ് കൊച്ചി, പ്രൊജക്റ്റ്‌ ഡിസൈനർ കെ മോഹൻ സെവൻ ആർട്സ്, പ്രൊഡക്ഷൻ കൺട്രോളർ എ കെ ശ്രീജയൻ, മേക്കപ്പ് ഒ കെ മോഹൻ, ആർട്ട്‌ ആന്‍ഡ് കോസ്റ്റ്യൂം സുരേഷ് ഇരുളം, സ്റ്റിൽസ് ബാലു ബത്തേരി, പരസ്യകല ജിസ്സൺ പോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കമൽ പയ്യന്നൂർ, ബിജിഎം രാം ശരത്, വിഎഫ്എക്സ് മാർജാര, സൗണ്ട് ഡിസൈൻ ബിനൂപ് എസ് ദേവൻ. ജൂലൈ അവസാനവാരം സുഖിനോ ഭവന്തു തിയേറ്ററുകളിലെത്തും. പി ആർ ഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്ന് എന്നെ മോചിപ്പിച്ചയാൾ'; ഭാര്യയെക്കുറിച്ച് ആർജെ അമൻ
'കളർ സസ്പെൻസ് ആയിരിക്കട്ടെ'; ഇച്ചാപ്പിയുടെ കല്യാണസാരി സെലക്ട് ചെയ്യാൻ നേരിട്ടെത്തി പേളി