ഡെയ് എന്നടാ പണ്ണപോറെ ? ക്രൗൺ അടിച്ചു മാറ്റണം, ദേവയെ റിക്രൂട്ട് ചെയ്തോ വർമൻ ? ചൂടുപിടിച്ച ചർച്ച

Published : Feb 10, 2024, 08:49 AM ISTUpdated : Feb 10, 2024, 09:35 AM IST
ഡെയ് എന്നടാ പണ്ണപോറെ ? ക്രൗൺ അടിച്ചു മാറ്റണം, ദേവയെ റിക്രൂട്ട് ചെയ്തോ വർമൻ ? ചൂടുപിടിച്ച ചർച്ച

Synopsis

2009ൽ കെ വി ആനന്ദ് സംവിധാനം ചെയ്ത് റിലീസ് ചെയ്ത ചിത്രമാണ് അയൻ.

2023ൽ ഇന്ത്യൻ സിനിമ ഒന്നാകെ ആഘോഷിച്ചൊരു വില്ലൻ കഥാപാത്രം ഉണ്ട്. വർമൻ. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തിയ 'ജയിലറി'ലെ പ്രതിനായകനാണ് ഇത്. തന്നിൽ ഏൽപ്പിക്കുന്ന ഏത് കഥാപാത്രവും ​തന്മയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടുന്ന മലയാള നടൻ വിനായകൻ ആയിരുന്നു വർമാനായി എത്തിയത്. രജനികാന്തിന് ഒപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം കാഴ്ചവച്ച വിനായകനെ കണ്ട് ഏവരും പറഞ്ഞു, 'ഇന്ത്യ കണ്ട മികച്ച വില്ലൻ വേഷം'. 

ഒരു ക്രൗൺ അടിച്ചു മാറ്റാൻ ശ്രമിക്കുന്ന ​ഗ്യാങ് ലീഡർ ആണ് വർമൻ. ജയിലറിന്റെ അവസാനം വർമൻ മരിക്കുന്നതാണ് കാണിക്കുന്നതും. അതുകൊണ്ട് തന്നെ ജയിലർ രണ്ടാം ഭാ​ഗത്തിൽ വിനായകൻ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. എന്നാൽ നിർമാതാക്കളായ സൺ പിക്ചേഴ്സ് പങ്കുവച്ചൊരു പോസ്റ്റ് സിനിമാ പ്രേക്ഷകരെ ആകെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 

'what if ? varman recruits deva to smuggle the crown ?' എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റ് ആണ് സൺ പിക്ചേഴ്സ് ഷെയ്ർ ചെയ്തിരിക്കുന്നത്. ഒപ്പം ജയിലറിന്റെ വർമാന്റെയും അയൻ സിനിമയിലെ സൂര്യ കഥാപാത്രം ദേവയുടെ ലുക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്ത് എത്തി. ജയിലർ 2 ആണോ അയൻ 2 ആണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. 

ജയിലർ 2വിൽ സൂര്യ ഉണ്ടാകുമെന്നാണ് മറ്റുചിലർ പറയുന്നത്. ഒരുപക്ഷേ അയൻ 2വിൽ വിനായകൻ കാണുമെന്ന് പറയുന്നവരും ഉണ്ട്. വെറുതെ എന്തായാലും ഇങ്ങനെ ഒരു പോസ്റ്റ് പുറത്തുവിടില്ലെന്നും എന്തോ വലുത് വരാനിരിക്കുന്നു എന്നും കമന്റുകൾ ഉണ്ട്. 

പ്രായം 28ദിവസം, ഇത് നിതാര ശ്രിനിഷ്; രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി പേളി മാണി

2009ൽ കെ വി ആനന്ദ് സംവിധാനം ചെയ്ത് റിലീസ് ചെയ്ത ചിത്രമാണ് അയൻ. സൂര്യയ്ക്ക് ഒപ്പം ജ​ഗൻ, തമന്ന, പ്രഭു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സൂര്യയുടെ കരിയറിലെ എടുത്തു പറയാവുന്ന ഒന്നുകൂടിയാണ്. ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ തുടർച്ചകളോട് (രണ്ടാം ഭ​ഗത്തോട്) താൽപര്യമില്ലെന്നാണ് അന്ന് കെവി ആനന്ദ് പറഞ്ഞിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍
'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്