‘വസ്തുതകള്‍ വളച്ചൊടിക്കാം, സത്യം എപ്പോഴും സത്യമായിരിക്കും'; ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോൺ

By Web TeamFirst Published Feb 9, 2021, 8:25 AM IST
Highlights

തിരുവനന്തപുരത്തെ പൂവാറില്‍ നിന്നുള്ള ചിത്രങ്ങളും താരം പുറത്തുവിട്ടു. പുത്തന്‍ ലുക്കിലാണ് താരം എത്തുന്നത്. 

കുറച്ചുനാളുകളായി കേരളത്തിൽ അവധിക്കാലം ആഘോഷിക്കുകയാണ് ബോളിവു‍ഡ് താരം സണ്ണി ലിയോൺ. അടുത്തിടെ വഞ്ചന കേസില്‍ താരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇത് വലിയ വാര്‍ത്തയായതിന് പിന്നാലെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

വിവാദത്തിന് മറുപടിയെന്നോണമാണ് താരത്തിന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്. ‘വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങള്‍ക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല‘, എന്നാണ് സണ്ണി കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

തിരുവനന്തപുരത്തെ പൂവാര്‍ ദ്വീപില്‍ നിന്നുള്ള ചിത്രങ്ങളും താരം പുറത്തുവിട്ടു. പുത്തന്‍ ലുക്കിലാണ് താരം എത്തുന്നത്. തലമുടിയില്‍ ചുവന്ന കളർ ചെയ്ത ലുക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിലിറ്ററി ഗ്രീന്‍ ജെംസ്യട്ടാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകരുടെ മനം കീഴടക്കുകയാണ്. 

തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ വെച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്  ക്രൈം ബ്രാ‌ഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിൽ സണ്ണി ലിയോണിന്‍റെ മൊഴി എടുത്തത്. കൊച്ചിയിലെ വിവിധ  ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ  29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം നടി വ‌ഞ്ചിച്ചെന്ന പരിപാടിയിലാണ് നടപടി. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിന്‍റെ മാനേജർ ആണ് കൈപ്പറ്റിയതെന്ന് പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരണമാണ് കൊച്ചി ക്രൈം ബ്രാ‌ഞ്ച്  കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്. 

click me!