സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിൽ വഴിത്തിരിവ്, പണം കൈമാറിയതിന് കരാർ രേഖയില്ലെന്ന് പരാതിക്കാരൻ

Published : Feb 11, 2021, 12:04 PM ISTUpdated : Feb 11, 2021, 12:31 PM IST
സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിൽ വഴിത്തിരിവ്, പണം കൈമാറിയതിന് കരാർ രേഖയില്ലെന്ന് പരാതിക്കാരൻ

Synopsis

പണം നൽകിയത് മറ്റു രണ്ടു പേരാണെന്നാണ് കരാർ രേഖകളിലുള്ളത്. ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാക്കാൻ പരാതിക്കാന്റെ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചു. 

കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചന കേസിൽ വഴിത്തിരിവ്. പരാതിക്കാരൻ ഷിയാസ്, സണ്ണി ലിയോണിന് പണം കൈമാറിയതിന് കരാർ രേഖയില്ലെന്ന് കണ്ടെത്തൽ. പണം നൽകിയത് മറ്റു രണ്ടു പേരാണെന്നാണ് നടിയുടെ കൈവശമടക്കമുളള കരാർ രേഖകളിലുള്ളത്. ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാക്കാൻ പരാതിക്കാന്റെ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചു. 

അതേ സമയം താൻ പണം കൈമാറിയിട്ടില്ലെന്നും പണം നൽകിയത് മറ്റ് രണ്ട് പേരാണെന്നും പരാതി നൽകാൻ തന്നെ അവർ ചുമതലപ്പെടുത്തിയതാണെന്നുമാണ് ഷിയാസ് ഇപ്പോൾ പറയുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തത ലഭിക്കാനാണ് പരാതിക്കാരന്റെ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്. 

കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം നടി വ‌ഞ്ചിച്ചെന്നാണ് പരാതി. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിന്‍റെ മാനേജർ ആണ് കൈപ്പറ്റിയതെന്നാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരം കൊച്ചി ക്രൈം ബ്രാ‌ഞ്ചാണ് കേസ് അന്വേഷിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രേക്ഷക നിരൂപക പ്രശംസകൾ നേടി "ജോക്കി" ചിത്രം മുന്നേറുന്നു
'ആരെയെങ്കിലും സുഖിപ്പിക്കാന്‍ എന്തെങ്കിലും അങ്ങ് പറയുകയാണ്'; അഖില്‍ മാരാര്‍ക്കെതിരെ മല്ലിക സുകുമാരന്‍