ഹൊറര്‍ കോമഡിയുമായി തമിഴില്‍ സണ്ണി ലിയോണ്‍, 'ഒ മൈ ഗോസ്റ്റ്' ടീസര്‍

Published : Sep 10, 2022, 01:07 PM ISTUpdated : Sep 18, 2022, 05:14 PM IST
ഹൊറര്‍ കോമഡിയുമായി തമിഴില്‍ സണ്ണി ലിയോണ്‍,  'ഒ മൈ ഗോസ്റ്റ്' ടീസര്‍

Synopsis

സണ്ണി ലിയോണ്‍ നായികയാകുന്ന ചിത്രത്തിന്റെ ടീസര്‍.  

സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.  'ഓ മൈ ഗോസ്റ്റ്' എന്നാണ്  ചിത്രത്തിന്റെ പേര്. ഒരു ഹൊറര്‍ കോമഡി ചിത്രമായിട്ടായിരിക്കും 'ഓ മൈ ഗോസ്റ്റ്' എത്തുക. 'ഓ മൈ ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

'ഓ മൈ ഗോസ്റ്റ്' എന്ന ചിത്രം ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ യുവൻ ആണ്. ആര്‍ യുവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. സൗണ്ട് ഡിസൈനര്‍ എ സതീഷ് കുമാറാണ്. അരുള്‍  സിദ്ദാര്‍ഥ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ജെ റാം, രമേഷ് എന്നിവരാണ്  കലാ സംവിധാനം. ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്സ്. സതിഷ് ദര്‍ശ ഗുപ്‍ത, മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. പബ്ലിസിറ്റി ഡിസൈനര്‍ ജോസഫ് ജാക്സസണാണ്.

അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തിലും ഒരു സുപ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്നുണ്ട്. സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ തനിക്കുള്ള സന്തോഷം പങ്കുവച്ചത്. ഇത് ഒരു സ്വപ്‍നം യാഥാര്‍ഥ്യമായതുപോലെയാണെന്നും ഒരു അനുരാഗ് കശ്യപ് ചിത്രത്തില്‍ എന്നെങ്കിലും ഒരു വേഷം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സണ്ണി ലിയോണ്‍ കുറിച്ചു. എല്ലാം മാറുന്ന ചില നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. എന്‍റെ ആ നിമിഷം ഇതാണ്. ഞാനിത് ഒരിക്കലും മറക്കില്ല എന്നും സണ്ണി ലിയോണ്‍ എഴുതി. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രവും സണ്ണി ലിയോണ്‍ പങ്കുവെച്ചിരുന്നു.

Read More : എസ് ഷങ്കറിന്റെ രാം ചരണ്‍ ചിത്രം കെങ്കേമമാക്കാൻ എസ് ജെ സൂര്യയും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'9250 ഫോളോവേഴ്സ്, മരണവാർത്തയ്ക്ക് പിന്നാലെ 11.4 കെ'; റീച്ചാക്കരുത്, അഭ്യർത്ഥനയുമായി സായ് കൃഷ്ണ
'മൂന്ന് പേർക്കൊപ്പമുള്ള ലൈംഗിക രംഗം, അന്നെന്റെ വാരിയെല്ല് ഒടിഞ്ഞു..'; വെളിപ്പെടുത്തി എമിലിയ ക്ലാർക്ക്