
സഞ്‍ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ത്രയം'. മലയാളത്തിൽ നിയോ-നോയർ ജോണറിൽ വരുന്ന വേറിട്ട ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആമ്പലേ നീലാമ്പലേ' എന്ന് തുടങ്ങുന്ന ഗാനം സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അരുൺ മുരളീധരൻ ആണ്. കെ എസ് ഹരിശങ്കർ ആലപിച്ച ഈ മനോഹരമായ റൊമാന്റിക് ഗാനത്തിന് മനു മഞ്‍ജിത് ആണ് വരികൾ രചിച്ചിരിക്കുന്നത് (Thrayam song).
അനുഗ്രഹീതൻ ആന്റണിയിലെ ജനപ്രിയ ഗാനത്തിന് ശേഷം വീണ്ടും അരുൺ മുരളീധരൻ-ഹരിശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന മറ്റൊരു മെലഡി ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിന് ഉണ്ട്. യുവതാരങ്ങളുടെ ഒരു വല്യ നിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സണ്ണി വെയിൻ, ധ്യാൻ ശ്രീനിവാസ്, നിരഞ്‍ജ് മണിയൻപിള്ള രാജു, അജു വർഗീസ്, നിരഞ്‍ജന അനൂപ് എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തിരക്കേറിയ നഗരത്തിൽ ഒരു ദിവസത്തിനുള്ളിൽ ഒരു കൂട്ടം യുവാക്കളുടെ ജീവിതങ്ങളിലൂടെ ബന്ധിക്കപ്പെട്ടുകിടക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
വർത്തമാനകാലത്തെ യുവാക്കളുടെ ഇടയിൽ നടക്കുന്ന പ്രശ്‍നങ്ങളുടെയും പ്രണയത്തിന്റെയും സംഘർഷങ്ങളുടെയും കഥകൾ ചർച്ചചെയ്യുന്ന സിനിമയാണ് ഇത്. ഡെയ്ന്‍ ഡെവിസ്, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്‍ണന്‍, ഷാലു റഹീം, ഗോപി കൃഷ്‍ണ കെ വര്‍മ ('തിരികെ' ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, ഡയാന ഹമീദ്, സരയൂ മോഹൻ, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയ താരങ്ങളും പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 'ഗോഡ്‍സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം പൂർണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ചിരിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. ചിത്രസംയോജനം രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരുർ, കല: സൂരജ് കുറവിലങ്ങാട്, വസ്‍ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്‍ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സഫി ആയൂർ, സ്റ്റിൽസ്: നവീൻ മുരളി, പരസ്യക്കല: ആന്റണി സ്റ്റീഫൻ, വാർത്ത പ്രചരണം: പി ശിവപ്രസാദ്. എന്നിവരാണ് മറ്റു പ്രവർത്തകർ.
Read More : തെലങ്കാന മുഖ്യമന്ത്രിയുമായി കെ ചന്ദ്രശേഖര്‍ റാവുവുമായി വിജയ് കൂടിക്കാഴ്‍ച നടത്തി
വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ബീസ്റ്റാണ്'. നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് പ്രതീക്ഷിച്ചപോലെ പ്രതികരണം തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നില്ല. വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ വിജയ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുമായി വിജയ് കൂടിക്കാഴ്‍ച നടത്തിയതിന്റെ ഫോട്ടോകളാണ് സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ