'റിട്ടണ്‍ & ഡയറക്ടഡ് ബൈ ഗോഡ്', സണ്ണി വെയ്‍നും സൈജു കുറുപ്പും പ്രധാന വേഷങ്ങളില്‍

Published : Mar 19, 2023, 11:19 AM ISTUpdated : Mar 19, 2023, 02:28 PM IST
'റിട്ടണ്‍ &  ഡയറക്ടഡ് ബൈ ഗോഡ്', സണ്ണി വെയ്‍നും സൈജു കുറുപ്പും പ്രധാന വേഷങ്ങളില്‍

Synopsis

 സണ്ണി വെയ്‍നും സൈജു കുറുപ്പും ഒന്നിക്കുന്ന 'റിട്ടണ്‍ &  ഡയറക്ടഡ് ബൈ ഗോഡ്'.

സണ്ണി വെയ്‍നും സൈജു കുറുപ്പും പ്രധാന വേഷങ്ങളിലെത്തുന്ന പ്രൊജക്റ്റാണ് 'റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്'. ഫെബി ജോര്‍ജാണ് ചിത്രത്തിന്റെ സംവിധാനം. ജോമോൻ ജോണ്‍, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. സിനിമയുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല.

സനൂബ് കെ യൂസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഷാൻ റഹ്‍മാനാണ് സംഗീത സംവിധാനം. ബബ്‍ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അഭിഷേക് ജഎ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

സൈജു കുറുപ്പ് നായകനാകുന്ന ചിത്രം  'പാപ്പച്ചൻ ഒളിവിലാ'ണ് റിലീസ് തയ്യാറാകുകയാണ്. നവാഗതനായ സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജിബു ജേക്കബ്ബിന്റെ  പ്രധാന സഹായിയായി പ്രവർത്തിച്ചു പോരുകയായിരുന്നു സിന്റോ സണ്ണി.

ഒരു നാട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേർത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിക്കുക. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ നായികയായി ദർശനയാണ് എത്തുക. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. 'മേ ഹൂം മുസ' എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്നതാണ് ഇത്. ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം 'കടത്തൽക്കാരൻ' എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കോസ്റ്റ്യും  ഡിസൈൻ സുജിത് മട്ടന്നൂർ. കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയും പരിസരങ്ങളുമാണ് ലൊക്കേഷൻ. ഏറെ വിജയം നേടിയ 'ശിക്കാർ', 'പുലിമുരുകൻ' എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ഇവിടെ ചിത്രീകരിച്ച ചിത്രങ്ങള്‍. എം ജി ശ്രീകുമാര്, സുജാത വിനീത് ശ്രീനിവാസൻ ,വൈക്കം വിജയലക്ഷ്‍മി, ഫ്രാങ്കോ, അമൽ ആന്റിണി, സിജോ സണ്ണി എന്നിവര്‍ ഗായകരായുണ്ട്. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

Read More: എൻ എൻ പിള്ളയുടെ ജീവചരിത്ര സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വിജയരാഘവൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന