
മാത്യു തോമസിനെ നായകനാക്കി സഞ്ജു വി സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് കപ്പ്. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും ചേര്‍ന്ന് നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിച്ച ചിത്രത്തിന്‍റെ റിലീസ് സെപ്റ്റംബര്‍ 27 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കുന്ന ചിത്രമായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഒരു ഫീൽ ഗുഡ് മൂവിയായ കപ്പിന്റെ തിരക്കഥ അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്ന് നിർവഹിച്ചിരിക്കുന്നു. സ്പോർട്സ്മാൻ ആകണം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. ബാഡ്മിന്റൺ ഗെയിമിൽ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്‍റെ കഥയാണ് കപ്പ്. നിധിൻ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോൾ ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചി ആയി മൃണാളിനി സൂസൻ ജോർജ്ജും എത്തുന്നു. റനീഷ് എന്ന കഥാപത്രമായി ബേസിൽ എത്തുമ്പോൾ വളരെ പ്രധാനപ്പെട്ട വ്യത്യസ്ത റോളിൽ നമിത പ്രമോദും കൂട്ടുകാരന്റെ വേഷത്തിൽ കാർത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്.
ആനന്ദ് റോഷൻ, സന്തോഷ് കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ക്യാമറ നിഖിൽ എസ് പ്രവീൺ, എഡിറ്റർ റെക്സൺ ജോസഫ്, സംഗീതം ഷാൻ റഹ്‍മാന്‍, പശ്ചാത്തല സംഗീതം ജിഷ്ണു തിലക്, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം ഡിസൈനർ നിസാർ റഹ്മത്ത്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ, സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്, ഫൈനൽ മിക്സ് ജിജു ടി ബ്രൂസ്, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് ജോർജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ തൻസിൽ ബഷീർ, പിആർഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ ഇലുമിനാർട്ടിസ്റ്റ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ