
ദില്ലി: ദൂരദർശനിൽ രാമായണം സീരിയൽ വീണ്ടും എത്തുന്നു. ദൂരദർശനിൽ ദിവസവും വൈകുന്നേരം 6 മണിക്ക് ആണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. രാമാനന്ദസാഗർ ഒരുക്കിയ സീരിയൽ ആണ് ദൂരദർശനിൽ വീണ്ടും സംപ്രേഷണം ചെയ്യുന്നത്. എല്ലാ ദിവസും ഉച്ചയ്ക്ക് 12 മണിക്ക് സീരിയൽ പുനഃ സംപ്രേഷണം ചെയ്യും. ചാനലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് രാമായണം സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു.
അതിനിടെ ഏറെ വിവാദമായ ചിത്രം ‘കേരള സ്റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിച്ചു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതികൾ തള്ളയാണ് ചിത്രം സംപ്രേഷണം ചെയ്തത്. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രദർശിപ്പിക്കുന്നത് ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമാണ് സിനിമ പ്രദർശിപ്പിച്ചതിലൂടെ ലക്ഷ്യം വെച്ചതെന്നുമാണ് കോൺഗ്രസും സിപിഎമ്മും ആരോപിച്ചത്.
Read More : ബൈക്കിലൊരു യുവാവ് വരുന്നുണ്ട്, തടയണം; ഒല്ലൂരിൽ മഫ്തിയിലെത്തി തന്ത്രപരമായി വളഞ്ഞു, കിട്ടിയത് 2 കിലോ കഞ്ചാവ്!