സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Published : Jan 10, 2024, 12:48 PM IST
സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Synopsis

ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ ഗാർഹിക പീഡന കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

ദില്ലി: തെന്നിന്ത്യൻ സീരീയൽ താരവും മലയാളിയുമായ രാഹുൽ രവിക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി. ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ ഗാർഹിക പീഡന കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്. രാഹുലിനായി തമിഴ്നാട് പൊലീസ് രണ്ട് മാസമായി അന്വേഷണത്തിലായിരുന്നു. ഇതേതുടർന്ന് ഇയാൾ ഒളിവിലായിരുന്നു.

കേരളം അടക്കം നാല് സംസ്ഥാനങ്ങളിലായി ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തിരുന്നു. നേരത്തെ ഈ കേസിൽ മദ്രാസ് ഹൈക്കോടതി രാഹുലിന് മൂൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കി അറസ്റ്റിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് ചന്ദ്രൻ എന്നിവർ രാഹുൽ രവിക്കായി ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ