Prithviraj : 'ആടുജീവിതം' വിദേശ ഷെഡ്യൂള്‍ കഴിഞ്ഞു, പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോയുമായി സുപ്രിയ

Published : Jun 15, 2022, 03:21 PM IST
Prithviraj : 'ആടുജീവിതം' വിദേശ ഷെഡ്യൂള്‍ കഴിഞ്ഞു, പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോയുമായി സുപ്രിയ

Synopsis

'ആടുജീവിതം' എന്ന ചിത്രത്തിന്റെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജ് തിരിച്ചെത്തി (Prithviraj).

പൃഥ്വിരാജിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. ബ്ലസി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീണ്ട നാളത്തെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോൻ (Prithviraj).

'ആടുജീവിത'ത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. അള്‍ജീരിയയില്‍ മാത്രം നാല്‍പത് ദിവസത്തോളം ചിത്രീകരണമുണ്ടാകുമെന്ന് അന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. 'ആടുജീവിതം' എന്ന സിനിമയുടെ ലൊക്കേഷൻ സുപ്രിയയും മകള്‍ അലംകൃതയും സന്ദര്‍ശിച്ചിരുന്നു. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

പൃഥ്വിരാജ് 'ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‍ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്. പൃഥ്വിരാജും സംഘവും കൊച്ചിയില്‍ 2020 മെയ്‍ 22നായിരുന്നു പ്രത്യേക വിമാനത്തില്‍ എത്തിയത്.

'നജീബ്' എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബെന്യാമന്റെ 'ആടുജീവിതം' എന്ന നോവലാണ് അതേപേരില്‍ ബ്ലസ്സി സിനിമയാക്കുന്നത്.

പൃഥ്വിരാജിന്റേതായി 'കടുവ' എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.

വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കടുവ' എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.

Read More : കേസ് ആരു ജയിക്കും?, 'വാശി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു

PREV
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ