
ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചതോടെ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സുരാജ് വെഞ്ഞാറമൂട്. ഷൂട്ടിംഗ് നടന്ന വേളയിൽ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും സമ്പർക്കം ഉള്ളത് കൊണ്ടും താൻ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുയാണെന്ന് സുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായും ജനഗണമനയുടെ അണിയറ പ്രവർത്തകരുമായും സമ്പർക്കത്തിൽ വന്നവർ ക്വാറന്റീനിൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും സുരാജ് ആവശ്യപ്പെട്ടു.
പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം...
Posted by Suraj Venjaramoodu on Tuesday, 20 October 2020
പൃഥ്വിരാജിനും സംവിധായകനും കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ക്വീൻ എന്ന സിനിമ സംവിധാനം ചെയ്‍ത ആളാണ് ഡിജോ ജോസ്. കൊച്ചിയില്‍ ആയിരുന്നു ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനഗണമന.
Read More: പൃഥ്വിരാജിന് കൊവിഡ്, ജന ഗണ മന ചിത്രീകരണം നിര്‍ത്തിവെച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ