എക്സ്ട്രാ ഡീസന്റായി സുരാജ് വെഞ്ഞാറമൂട്; 'ഇ.ഡി' ടീസർ എത്തി

Published : Dec 19, 2024, 09:47 AM ISTUpdated : Dec 19, 2024, 10:03 AM IST
എക്സ്ട്രാ ഡീസന്റായി സുരാജ് വെഞ്ഞാറമൂട്; 'ഇ.ഡി'  ടീസർ എത്തി

Synopsis

ചിത്രം ഡിസംബർ 20ന് തിയറ്ററുകളില്‍. 

ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ പ്രീ റിലീസ് ടീസർ റിലീസായി. തന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിലൂടെ മിന്നുന്ന സുരാജിനെ ടീസറിലും കാണാം. ഗംഭീര പ്രൊമോഷൻ പരിപാടികളുമായി പ്രേക്ഷകർക്കിടയിൽ തരംഗമാകുന്ന ഇ ഡി ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ബുക്ക് മൈ ഷോയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

ക്രിസ്തുമസ് റിലീസിൽ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനാകാനുള്ള ചേരുവകളുള്ള ചിത്രം ഇ ഡി യുടെ ട്രെയ്‌ലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. സുരാജ് വെഞ്ഞാറമൂട്‌ , ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.

മേളയിലിന്ന് 'കൊടുമൺ പോറ്റി' എത്തും; ഒപ്പം ഷബാന ആസ്മിയുടെ 'ഫയറും'; ഏഴാം ദിനവും കൈനിറയെ ചിത്രങ്ങൾ

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ നിർമ്മാണം. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇ.ഡി-എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, മാർട്ടിൻ ജോർജ് ,അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനി വേണ്ടത് വെറും ഒരു കോടി, മണ്‍ഡേ ടെസ്റ്റും പാസ്സായി അതിരടി
തിയേറ്റർ ഹിറ്റില്ലാത്ത 13 വർഷങ്ങൾ, ഒടുവില്‍ സൂര്യയുടെ വൻ തിരിച്ചുവരവ്, കറുപ്പിന്റെ കളക്ഷൻ പുറത്തുവിട്ടു, തുക കേട്ട് ഞെട്ടി വമ്പൻമാരും