ഇഡിക്ക് സുരാജ് വെഞ്ഞാറമൂടിന്റെ പ്രതിഫലം എത്ര?, ലിസ്റ്റിൻ സ്റ്റീഫന്റ വെളിപ്പെടുത്തല്‍ ച‍ർച്ചയാകുന്നു

Published : Dec 23, 2024, 07:30 PM IST
ഇഡിക്ക് സുരാജ് വെഞ്ഞാറമൂടിന്റെ പ്രതിഫലം എത്ര?, ലിസ്റ്റിൻ സ്റ്റീഫന്റ വെളിപ്പെടുത്തല്‍ ച‍ർച്ചയാകുന്നു

Synopsis

സുരാജ് വെഞ്ഞാറമൂട് വാങ്ങിക്കുന്ന പ്രതിഫലം നിര്‍മാതാവ് വെളിപ്പെടുത്തി.

സുരാജ് വെഞ്ഞാറമൂട് നായകനായി വന്ന ചിത്രമാണ് എക്ട്രാ ഡീസന്റ്. ഒരു ചിരി ചിത്രമായിട്ടാണ് ഇഡി തിയറ്ററുകളില്‍ എത്തിയത്. ആമിർ പള്ളിക്കാലാണ് സംവിധാനം നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ പ്രതിഫലത്തെ കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വെളിപ്പെടുത്തിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടിന്റെ പ്രതിഫലം ഒരു കോടി ആണെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ സൂചിപ്പിച്ചത്. തമാശയായിട്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം പറയുന്നതെങ്കിലും കാര്യമുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സുരാജിനൊപ്പമുള്ള അഭിമുഖത്തിലാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇത് വെളിപ്പെടുത്തിയതും. എന്തായാലും മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് സുരാജ് വെഞ്ഞാറമൂട്.

സുരാജ് വെഞ്ഞാറമൂട്‌, ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌ എന്നാണ് അഭിപ്രായം. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്, അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാനരചന.

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്. ഇഡി (എക്സ്ട്രാ ഡീസന്റ്)  പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ, ഡി ഒ പി ഷാരോൺ ശ്രീനിവാസ്, മ്യൂസിക് അങ്കിത് മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, ആർട്ട് അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുഹൈൽ എം, സുഹൈൽ കോയ, മുത്തു, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ വിക്കി, കാസ്റ്റിംഗ് ഡയറക്ടർ നവാസ് ഒമർ, സ്റ്റിൽസ് സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേഴ്സ് യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബ്യൂഷന്‍ മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പിആർ ആഷിഫ് അലി, അഡ്വർടൈസ്‌മെന്റ് ബ്രിങ്ഫോർത്ത്, പിആർഒ പ്രതീഷ് ശേഖർ.

Read More: രശ്‍മിക പഠിച്ച താരം, പ്രഭാസ് സിനിമയ്‍ക്ക് പുറത്തും മിടുക്കൻ, സായ് പല്ലവി ഡോക്ടര്‍, നടീനടൻമാരുടെ യോഗ്യതകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍