സുരേഷ് ഗോപിയുമായുള്ള സാദൃശ്യം, ഗോകുല്‍ സുരേഷ് ഗോപിയുടെ കിടിലൻ കുറിപ്പ്!

By Web TeamFirst Published Mar 7, 2019, 1:05 PM IST
Highlights

മകൻ ഗോകുല്‍ സുരേഷ് ഗോപിക്കൊപ്പമുള്ള ഒരു ഫോട്ടോ സുരേഷ് ഗോപി സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. തന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ഗോകുല്‍ സുരേഷ് ഗോപിയുടെ ഫോട്ടോയ്‍ക്കൊപ്പം ചേര്‍ത്ത് ഷെയര്‍ ചെയ്‍തത്. ചിത്രം വൈറലാകുകയും ചെയ്‍തു. അതേചിത്രം ഷെയര്‍ ചെയ്‍ത ഗോകുല്‍ സുരേഷ് ഗോപി മനോഹരമായി ഒരു അടിക്കുറിപ്പിട്ടതാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.

അദ്ദേഹത്തെ പോലെ എനിക്ക് ഉയരമില്ല. അദ്ദേഹത്തെപ്പോലുള്ള ഇതിഹാസതാരത്തിന്റെ സിനിമശരീരവും എനിക്കില്ല. പക്ഷേ ചിത്രത്തില്‍ ചില സാദൃശ്യങ്ങളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ- ഗോകുല്‍ സുരേഷ് ഗോപി കുറിക്കുന്നു.

click me!