മകളുടെ വിവാഹ തലേന്ന് രാത്രിയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി സുരേഷ് ഗോപി, ഭക്തജന തിരക്കിൽ പെട്ട് മടക്കം

Published : Jan 16, 2024, 11:00 PM IST
മകളുടെ വിവാഹ തലേന്ന് രാത്രിയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി സുരേഷ് ഗോപി, ഭക്തജന തിരക്കിൽ പെട്ട് മടക്കം

Synopsis

പ്രധാനമന്ത്രി മണ്ഡപത്തിൽ എത്തുമെന്നും വിവാഹം എവിടെയാണ് നടക്കുന്നതെന്നും അടക്കമുള്ള കാര്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരോട് വിശദീകരിക്കാനായാണ് സുരേഷ് ഗോപി രാത്രിയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിൽ എത്തിയത്. 

ഗുരുവായൂര്‍: മകളുടെ കല്യാണദിനത്തെ അവസാന വട്ട ഒരുക്കങ്ങൾക്കായി ഗുരുവായൂരിലെത്തി സുരേഷ് ഗോപി. പ്രധാനമന്ത്രി മണ്ഡപത്തിൽ എത്തുമെന്നും വിവാഹം എവിടെയാണ് നടക്കുന്നതെന്നും അടക്കമുള്ള കാര്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരോട് വിശദീകരിക്കാനായാണ് സുരേഷ് ഗോപി രാത്രിയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിൽ എത്തിയത്. 

ക്ഷേത്രത്തിൽ എത്തി കാര്യങ്ങ വിലയിരുത്തിയ ശേഷം മടങ്ങുന്നതിനിടെ സുരേഷ് ഗോപി ഭക്തജനതിരക്കിൽ പെട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തിൽ എത്തിയ ഭക്തജനങ്ങൾ സെൽഫിയെടുക്കാനും ആശംസകൾ അറിയിക്കാനും സുരേഷ് ഗോപിയുടെ അടുത്തേക്ക് എത്തി. ഇതോടെ സുരേഷ് ഗോപി തിരക്കിൽ അകപ്പെട്ടു. പിന്നാലെ ഇവരെ കൂടെയുള്ളവര്‍ മാറ്റി നിര്‍ത്തിയ ശേഷമാണ് സുരേഷ് ഗോപി തിരികെ പോയത്. 

നാളെ രാവിലെ 8.45 ന് ​ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഭാ​ഗ്യ സുരേഷിന്‍റെ വിവാഹം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാ​ഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരയുണ്ട്. സിനിമാലോകത്തുനിന്ന് ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങള്‍ എത്തുമെന്നാണ് വിവരം. വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കും. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് ക്ഷണം. 

തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്‍- ശ്രീദേവി ദമ്പതികളുടെ മകനാണ് ശ്രേയസ്. ആര്‍മിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ബിസിനസ് രം​ഗത്തേക്ക് വന്നയാളാണ് മോഹന്‍. ഭാ​ഗ്യയുടെയും ​ഗോകുല്‍ സുരേഷിന്‍റെയും അടുത്ത സുഹൃത്ത് ആയിരുന്നു ശ്രേയസ്. ആ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് എത്തിയത്. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി, നടൻ ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. സുരേഷ് ഗോപിക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ഗുരുവായൂരിൽ മുല്ലപ്പൂവും താരം; സുരേഷ് ഗോപി ബുക്ക് ചെയ്തത് 300 മുഴം പൂവ്; 500 മുഴം നൽകുമെന്ന് ധന്യ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക