Latest Videos

ഇതാ പാപ്പന്റെ പുതിയ ലുക്കും ഹിറ്റ്, ഫോട്ടോയുമായി സുരേഷ് ഗോപി

By Web TeamFirst Published Mar 5, 2021, 2:49 PM IST
Highlights

സുരേഷ് ഗോപി നായകനാകുന്ന പുതിയ സിനിമയാണ് പാപ്പൻ.

മലയാളത്തിലെ എക്കാലത്തെയും ആക്ഷൻ ഹീറോ സുരേഷ് ഗോപിയും ജോഷിയും വീണ്ടും ഒന്നിക്കുകയാണ്. പാപ്പൻ എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ഫോട്ടോ സുരേഷ് ഗോപി പുറത്തുവിട്ടിരുന്നു. ഇപോഴിതാ സുരേഷ് ഗോപിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സുരേഷ് ഗോപി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ചിത്രത്തിലെ കഥാപാത്രമായുള്ള സുരേഷ് ഗോപിയുടെ ഫോട്ടോയാണ് ഇത്.

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. 'പൊറിഞ്ചു മറിയം ജോസി'ന്‍റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ്. മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്.

ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്‍റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു.

ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

click me!