ജിബു ജേക്കബ് - സുരേഷ് ഗോപി കൂട്ടുകെട്ടിലെ 'മേ ഹൂം മൂസ യിലെ ഗാനം പുറത്തുവിട്ടു

Published : Aug 15, 2022, 04:39 PM IST
ജിബു ജേക്കബ് - സുരേഷ് ഗോപി കൂട്ടുകെട്ടിലെ 'മേ ഹൂം മൂസ യിലെ ഗാനം  പുറത്തുവിട്ടു

Synopsis

ശങ്കർ മഹാദേവനാണ് ഗാനം പാടിയിരിക്കുന്നത്.

സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ദക്ഷിണേന്ത്യയിലെ മികച്ച ഗായകന്മാരിൽ ഒരാളായ ശങ്കർ മഹാദേവൻ ആണ് ഗാനം ആലപിച്ചത്. ഇന്ത്യൻ ആർമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയായ 'മേ ഹൂം മുസ' യുടെ ആദ്യ ഗാനം സ്വാതന്ത്ര്യ ദിനത്തിൽത്തന്നെ പുറത്തിറക്കിയതിനു വലിയ പ്രാധാന്യമുണ്ട്. ഇത് ഒരു ഹിന്ദി ഗാനമാണ്.

ജിബു ജേക്കബ്ബാണ് ഈ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സജാദ് രചിച്ച് ശ്രീനാഥ് ശിവശങ്കരൻ ഈണമിട്ട 'സൗരഗ് മിൽക്കേ' എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മലപ്പുറത്തുകാരൻ 'മൂസ'യുടെ ജീവിത കഥ പറയുന്ന ഈ ചിത്രം ഇന്ത്യയുടെ സമകാലികതയുടെ പ്രതിഫലനം കൂടിയാണ്. സുരേഷ് ഗോപിയുടെ മികച്ച പ്രകടനമാണ് 'മൂസ'യിലൂടെ പ്രകടമാകുന്നത്.

ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്‍പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സൈജു കുറുപ്പ് ,ഹരീഷ് കണാരൻ, ജോണി ആന്റണണി. മേജർ രവി, മിഥുൻ രമേഷ്, ശരൺ, സ്രിന്ദ, അശ്വിനി, ജിഞ്ചനാ കണ്ണൻ സാഗർ തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. രൂപേഷ് റെയ്‍നിന്റേതാണ് തിരക്കഥ. ശ്രീജിത്താണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് - സൂരജ് ഈ എസ്. നിർമ്മാണ നിർവ്വഹണം - സജീവ് ചന്തിരൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ.സി ജെ റോയ്‍യും തോമസ് തിരുവല്ലയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സെൻട്രൽപിക്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Read More : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആശംസകളുമായി 'കാപ്പ'യുടെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി