
അടുത്തിടെ തമിഴകത്ത് ചർച്ചയ്ക്ക് വഴിവച്ചൊരു സിനിമയാണ് 'സൂര്യ 43'. നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായിരിക്കുകയാണ്. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇദ്ദേഹത്തിന്‍റെ നൂറാമത്തെ ചിത്രം കൂടിയാണിത്. വിജയ് വര്‍മയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
അതേസമയം, അനൌണ്‍സ്മെന്‍റ് വീഡിയോയില്‍ 'പുറനാന്നൂറ് (Purananooru)', എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണോ ചിത്രത്തിന്‍റെ പേര്, അതോ സസ്പെന്‍സ് ഉണ്ടോ എന്ന് വരുംദിനങ്ങളില്‍ അറിയാനാകും. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് 'പുറനാന്നൂറ് '. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലുള്ളതാകും സിനിമ എന്നാണ് ടൈറ്റില്‍ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.
അതേസമയം, പുറനാന്നൂറില്‍ സൂര്യ കോളേജ് വിദ്യാര്‍ത്ഥി ആയാണ് എത്തുന്നതെന്നാണ് വിവരം. ഇതിനായി സൂര്യ ശരീര ഭാരം കുറച്ചുവെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ സിനിമയില്‍ ഉടനീളം സൂര്യ ഈ ഗെറ്റപ്പില്‍ തന്നെ ആയിരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
'അവരെ തിയറ്റർ പരിസരത്ത് കയറ്റില്ല'; സിനിമ റിവ്യൂ കേസിൽ ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് നിർമാതാക്കൾ
ഒടിടിയില്‍ റിലീസ് ചെയ്ത ഏറെ ശ്രദ്ധിക്കപ്പെട്ട 'സൂരൈപോട്ര്' എന്ന ചിത്രത്തിന് ശേഷം സുധയും സൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 'കങ്കുവ' എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം. 10 ഭാഷകളില്‍ റിലീസിന് ചെയ്യുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ