'ചാക്കിട്ട് മൂടിയ നായകന്മാർ', പോസ്റ്ററുകളിൽ ട്രോളുമായി സോഷ്യൽമീഡിയ

Published : Jul 14, 2022, 09:05 PM ISTUpdated : Jul 14, 2022, 09:15 PM IST
'ചാക്കിട്ട് മൂടിയ നായകന്മാർ', പോസ്റ്ററുകളിൽ ട്രോളുമായി സോഷ്യൽമീഡിയ

Synopsis

റോഷാക്കിന് പിന്നാലെ വന്നത് ഷാരൂഖ് ഖാന്റെ 'ജവാൻ' പോസ്റ്ററാണ്.

പ്രിയതാരങ്ങളുടെ പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ ഏറെ കൗതുകത്തോടെയാണ് ആരാധകരും പ്രേക്ഷകരും നോക്കി കാണുന്നത്. പലപ്പോഴും വ്യത്യസ്തമായ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ മൂന്ന് പോസ്റ്ററുകളും അവയ്ക്ക് വന്ന ട്രോളുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മമ്മൂട്ടി, ഷാരുഖ് ഖാൻ, സൂര്യ(Suriya- Mammootty- Shahrukh Khan) എന്നിവരുടെ സിനിമകളുടെ ഫസ്റ്റ് ലുക്കാണ് ഇവ. പോസ്റ്ററുകൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. കാരണം എന്താണെന്നല്ലേ. ഈ മൂന്ന് പോസ്റ്ററുകളിലും മുഖം മറച്ച നായകന്മാരാണ് ഉള്ളത്. 

ഇത്തരത്തിൽ ആദ്യം 'ചാക്കിട്ട് മുഖം' മറച്ച പോസ്റ്റർ പുറത്തിറങ്ങിയത് റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിന്റേതാണ്. ചോര പുരണ്ട തുണി കൊണ്ട് മുഖം മറച്ച് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഇത് ഏറെ ശ്രദ്ധനേടിയിരുന്നു. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'റോഷാക്ക്‌'. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്.

റോഷാക്കിന് പിന്നാലെ വന്നത് ഷാരൂഖ് ഖാന്റെ 'ജവാൻ' പോസ്റ്ററാണ്. തലയിലൂടെ കട്ടിയുള്ള തുണി ചുറ്റി ഒറ്റ കണ്ണ് മൂടിയ നിലയിലായിരുന്നു ഈ പോസ്റ്റർ. മുഖം മാത്രമല്ല കൈകളിലും തുണികൊണ്ട് ചുറ്റിയിട്ടുണ്ട്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. 

Paappan Movie : തിയറ്ററുകളിൽ ഇനി തീപാറും; സുരേഷ് ​ഗോപിയുടെ 'പാപ്പൻ' റിലീസ് പ്രഖ്യാപിച്ചു

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് സൂര്യ നായകനായി എത്തുന്ന ‘വണങ്കാന്‍’ എന്ന ചിത്രത്തിന്റേതാണ്. ചാക്ക് കൊണ്ട് സൂര്യയുടെ പകുതി മുഖം മറച്ച നിലയിൽ ആയിരുന്നു പോസ്റ്റർ. നീണ്ട 18 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലയും സൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
'സീരീയൽ കണ്ട് ഡിവോഴ്‍സിൽ നിന്ന് പിൻമാറി, എന്നെ വിളിച്ച് നന്ദി പറഞ്ഞു'; അനുഭവം പറഞ്ഞ് ഷാനവാസ്