
തമിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് സൂര്യ. എന്നാല്‍ ബോക്സ് ഓഫീസ് സമീപകാലത്ത് അങ്ങനെ കടാക്ഷിക്കാത്ത താരം കൂടിയാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വീണ്ടും എത്താറുണ്ട്. സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ഇന്നലെ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ നിര്‍മ്മാതാക്കളുടെ ചില സാമ്പത്തിക ബാധ്യതകള്‍ കാരണം ചിത്രത്തിന്‍റെ റിലീസ് ഇന്നലെ മുടങ്ങി. ആരാധകരെ വലിയ നിരാശയിലാക്കിയ കാര്യം കൂടിയായിരുന്നു ഇത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളെല്ലാം പരിഹരിച്ച് ചാര്‍ട്ട് ചെയ്ത എല്ലാ തിയറ്ററുകളിലും ഇന്ന് പ്രദര്‍ശനം ആരംഭിക്കാന്‍ നിര്‍മ്മാതാക്കളായ ഡ്രീം വാറിയര്‍ പിക്ചേഴ്സിന് സാധിച്ചു.
പുലര്‍ച്ചെ 6 മണിക്ക് മുന്‍പാണ് ചിത്രത്തിന്‍റെ റിലീസ് ഇന്ന് ഉണ്ടായിരിക്കുമെന്ന് നിര്‍മ്മാതാക്കളും നായകനായ സൂര്യയും അടക്കമുള്ളവര്‍ പ്രേക്ഷകരെ അറിയിച്ചത്. പ്രഖ്യാപനം വന്നതോടെ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 24,000 ല്‍ അധികം ടിക്കറ്റുകളാണ് നിലവില്‍ വിറ്റുകൊണ്ടിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് തമിഴ് സിനിമാപ്രേമികള്‍. പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നാല്‍ ഓപണിംഗില്‍ മികച്ച നേട്ടം ഉണ്ടാക്കും ചിത്രം.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഐ എം പി ഫിലിംസാണ് കറുപ്പ് കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ