എന്താണ് ശരിക്കും സംഭവിക്കുന്നത്?, കങ്കുവയുടെ കളക്ഷൻ കുത്തനെ ഇടിഞ്ഞു, ഞെട്ടിത്തരിച്ച് നിര്‍മാതാക്കള്‍

Published : Nov 19, 2024, 04:04 PM IST
എന്താണ് ശരിക്കും സംഭവിക്കുന്നത്?, കങ്കുവയുടെ കളക്ഷൻ കുത്തനെ ഇടിഞ്ഞു, ഞെട്ടിത്തരിച്ച് നിര്‍മാതാക്കള്‍

Synopsis

സൂര്യയുടെ കങ്കുവയുടെ കളക്ഷൻ തുക.  

വൻ ഹൈപ്പില്‍ എത്തിയ ഒരു ചിത്രമായിരുന്നു കങ്കുവ. എന്നാല്‍ നിരാശപ്പെടുത്ത പ്രകടനമായിരുന്നു കങ്കുവയുടേത്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 127.64 കോടി രൂപ നേടിയിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പരീക്ഷണ ദിവസമായ ആദ്യ തിങ്കഴാഴ്‍ച വൻ നിരാശയാണ് സൂര്യയുടെ കങ്കുവയ്‍ക്ക്.

തിങ്കളാഴ്‍ച കങ്കുവയ്‍ക്ക് വെറും മൂന്ന് കോടി മാത്രമാണ് നേടാനായത് എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്‍ച തമിഴ്‍നാട്ടില്‍ മാത്രം ആറ് കോടി നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. തിങ്കളാഴ്‍ച തമിഴ്‍ പതിപ്പിന് 1.09 കോടി മാത്രമേ നേടാനായിരുന്നുള്ളൂ.സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിച്ചത്.

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി മികച്ച പ്രകടനം നടത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടി രൂപയോളം ആണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.

Read More: കിഷ്‍കിന്ധാ കാണ്ഡം ശരിക്കും നേടിയത്?, ഒടിടിയിലും എത്തി, വൻ പ്രതികരണം, ത്രില്ലര്‍ തിയറ്ററുകളിലേക്കാളും ഹിറ്റോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക