സുശാന്തിന്‍റെ മരണം ആയുധമാക്കുന്നു; കങ്കണയ്ക്കെതിരെ സുശാന്തിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍

Web Desk   | others
Published : Aug 22, 2020, 04:30 PM ISTUpdated : Aug 22, 2020, 04:32 PM IST
സുശാന്തിന്‍റെ മരണം ആയുധമാക്കുന്നു; കങ്കണയ്ക്കെതിരെ സുശാന്തിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍

Synopsis

അവരുടെ അജന്‍ഡ നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവരെ വേദനിപ്പിച്ചവരെ ദ്രോഹിക്കാനുള്ള അവസരമായാണ് കങ്കണ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ഉപയോഗിക്കുന്നതെന്ന് അഭിഭാഷകന്‍

പട്ന: ബോളിവുഡ് താരം കങ്കണ റണൌത്തിനെതിരെ ഗുരുതര ആരോപണവുമായി സുശാന്ത് സിംഗ് രാജ്പുതിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍. യുവനടന്‍റെ മരണം തന്‍റെ എതിരാളികള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ് കങ്കണ റണൌത്തെന്നാണ് അഭിഭാഷകന്‍ വികാസ് സിംഗ് ആരോപിക്കുന്നത്.

സുശാന്ത് സിംഗിന്റെ മരണം; കങ്കണയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബൈ പൊലീസ്

അവരുടെ അജന്‍ഡ നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവരെ വേദനിപ്പിച്ചവരെ ദ്രോഹിക്കാനുള്ള അവസരമായാണ് കങ്കണ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ഉപയോഗിക്കുന്നതെന്നാണ് വികാസ് സിംഗ് ആരോപിക്കുന്നത്. കങ്കണയുടെ ആരോപണങ്ങളുമായി കുടുംബത്തിന്‍റെ എഫ്ഐആറുമായി യാതൊരു ബന്ധവുമില്ല.

സുശാന്തിന്‍റെ മരണത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പദ്മശ്രീ തിരികെ നല്‍കും:കങ്കണ

സിനിമാ മേഖലയില്‍ സ്വജനപക്ഷപാതം നിലനില്‍ക്കുന്നതാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും വികാസ് സിംഗ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം വിവേചനം സുശാന്തും നേരിട്ടിരുന്നു. എന്നാല്‍ ഇത് സുശാന്തിന്‍റെ മരണത്തിന്‍റെ പ്രാഥമിക കാരണമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും വികാസ് സിംഗ് പറയുന്നു. റിയ ചക്രബര്‍ത്തിയും അവരുടെ ഗ്യാംഗും സുശാന്തിനെ ചൂഷണം ചെയ്ത് മരണത്തിന് കാരണമായെന്നതാണ് കേസ്. സിബിഐ കേസ് അന്വേഷണം കാര്യക്ഷമമായി തുടങ്ങിയതായും വികാസ് സിംഗ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇതൊരു ആത്മഹത്യയാണോ കൊലപാതകമോ?; പ്രതികരിച്ച് കങ്കണ
 

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ