അന്വേഷണം എവിടെവരെയായി?, സുശാന്ത് സിംഗിന്റെ സുഹൃത്തുക്കള്‍ നിരാഹര സമരത്തിന്

By Web TeamFirst Published Oct 1, 2020, 3:49 PM IST
Highlights

സുശാന്ത് സിംഗിന്റെ മരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍.

രാജ്യത്തെയാകെ വിഷമത്തിലാക്കി വാര്‍ത്തയായിരുന്നു സുശാന്ത് സിംഗിന്റെ മരണം. സുശാന്തിനെ സ്വവസതിയില്‍ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞെട്ടലോടെയായിരുന്നു എല്ലാവരും സുശാന്തിന്റെ വാര്‍ത്ത കേട്ടത്. ഹിന്ദി സിനിമയിലെ സ്വജനപക്ഷപാതവും വേര്‍തിരിവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് അഭിനേതാക്കളടക്കം ചൂണ്ടിക്കാട്ടി. വിവാദവുമായി. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നിരാഹര സമരം നടത്താൻ തയ്യാറാവുന്നു.

സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയാണ് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എന്നാല്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ മുൻ കാമുകി റിയ ചക്രബര്‍ത്തിയും സഹോദരനുമടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. കരണ്‍ ജോഹര്‍ അടക്കമുള്ളവര്‍ക്ക് എതിരെയും അന്വേഷണം നടക്കുന്നുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് സുഹൃത്തുക്കള്‍ നാളെ നിരാഹാര സമരം നടത്തുന്നത്. സുശാന്ത് സിംഗിന്റെ സുഹൃത്ത് ഗണേഷ് ഹിവാര്‍കറും മുൻ മാനേജര്‍ അങ്കിത് ആചാര്യയുമാണ് സമരം നടത്തുക. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിബിഐ വെളിപ്പെടുത്തണമെന്ന് ഗണേഷ് ഹിവര്‍കറും അങ്കിത് ആചാര്യയും ആവശ്യപ്പെട്ടു. നാര്‍കോടിക് സെൻട്രല്‍ ബ്യൂറോ അവരുടെ ജോലി കാര്യക്ഷമമായി നടത്തുന്നുണ്ട്, അവര്‍ മയക്കുമരുന്ന് ബന്ധം കണ്ടെത്തുകയും ചെയ്‍തുവെങ്കിലും സിബിഐയില്‍ നിന്ന് വിവരങ്ങള്‍ ഒന്നുമില്ലെന്ന് ഗണേഷ് ഹിമര്‍കര്‍ പറയുന്നു. 

click me!