'മഞ്ഞുമ്മൽ ബോയ്സിലെ പോലെ അല്ല ഈ സിനിമയിലെ പശ്ചാത്തല സംഗീതം..'; ബാലനെ കുറിച്ച് സുഷിൻ ശ്യാം

Published : Jun 09, 2026, 09:06 PM IST
Sushin Shyam about Balan movie

Synopsis

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ ദി ബോയ്' ജൂൺ 19-ന് റിലീസ് ചെയ്യും. ജിത്തു മാധവന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാമാണ്.

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാലൻ ദി ബോയ്. ജൂൺ 19 ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് ജിത്തു മാധവൻ ആണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതിരുന്ന ചിത്രത്തിന് ഒരൊറ്റ ട്രെയ്‌ലറിലൂടെ മികച്ച പ്രതീക്ഷയാണ് കൈവവന്നിരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്ന കമന്റുകൾ.

ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീതത്തെ കുറിച്ച് സുഷിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ബാലന് വേണ്ടി സംഗീതമൊരുക്കുമ്പോൾ കൺഫ്യൂസിങ്ങ് ആയിരുന്നെന്നും സിനിമയ്ക്ക് എങ്ങനെയുള്ള ഇമോഷൻ ആണ് നൽകേണ്ടത് എന്ന കാര്യത്തിൽ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെന്നും സുഷിൻ പറയുന്നു.

"ബാലൻ എന്ന ചിത്രത്തിന് വേണ്ടി മ്യൂസിക് ചെയ്യുമ്പോൾ തുടക്കത്തിൽ കുറച്ച് കൺഫ്യൂസിങ് ആയിരുന്നു. കാരണം, പലതരം ഇമോഷൻസ് സംസാരിക്കുന്ന ഒരു ചിത്രമാണിത്. സിനിമയ്ക്ക് എങ്ങനെയുള്ള ഇമോഷൻ ആണ് നൽകേണ്ടത് എന്ന കാര്യത്തിൽ ചെറിയൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. വളരെ റിയൽ ആയ ഇമോഷൻ വേണോ അതോ ഉള്ളിലുള്ള അണ്ടർലൈൻ ഇമോഷൻ വേണോ എന്ന് കണ്ടുപിടിക്കുക എന്നതായിരുന്നു വെല്ലുവിളി. എന്നാൽ പ്രേക്ഷകർ സിനിമ കാണുമ്പോൾ അത് കൃത്യമായി മനസ്സിലാകും." സുഷിൻ പറയുന്നു.

"വാക്കുകളാൽ അത് പറഞ്ഞുതരാൻ അറിയില്ലെങ്കിലും ഞാൻ സിനിമയിൽ അത് ഭംഗിയായി ചെയ്തുവെച്ചിട്ടുണ്ട്. വളരെ ഇന്ററസ്റ്റിങ്ങ് ആണത്. മഞ്ഞുമ്മൽ ബോയ്സിലെ പോലെ അല്ല ഈ സിനിമയിലെ പശ്ചാത്തല സംഗീതം. ഇതിൽ കഥാപാത്രങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്ന തരത്തിലുള്ള മ്യൂസിക് ആണ് ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുമ്മലിൽ വലിയൊരു ഓർക്കസ്ട്രയാണ് ഉപയോഗിച്ചതെങ്കിൽ, ഇവിടെ ഒരു ചെറിയ മുറിയിലിരുന്ന് വായിക്കുന്ന തരത്തിലുള്ള സ്ട്രിങ് ഇൻസ്ട്രമെന്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്." സുഷിൻ കൂട്ടിച്ചേർത്തു. രേഖ മേനോന് നൽകിയ അഭിമുഖത്തിലായിരുന്നു സുഷിന്റെ പ്രതികരണം.

അതേസമയം നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ മാർക്കറ്റിങ് വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇന്നലെ പുറത്തുവന്ന ട്രെയിലറിൽ ശ്രദ്ധേയമായ രണ്ട് മുഖങ്ങളാണ് ഉണ്ടായിരുന്നത്. ടൊവിനോ തോമസും സംവിധായകൻ ഗിരീഷ് എ ഡിയും. ടൊവിനോ തോമസ് ചിത്രത്തിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ ഗിരീഷ് എഡി എത്തുന്നത്.

വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളിൽ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്നത്. ഏറെ ആകർഷകമായ ഈ ട്രെയ്‌ലർ, സപ്സെൻസ്, ത്രിൽ, ദുരൂഹത എന്നിവ നിറച്ചാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രം എന്ന നിലയിലും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബാലൻ. ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകൾ സോഷ്യൽ മാധ്യമങ്ങൾ ശ്രദ്ധ നേടിയിരുന്നു. സുഷിൻ ശ്യാം ഒരുക്കിയ സംഗീതവും ട്രെലറിന്റെ ആകർഷക ഘടകമാണ്.

സംവിധായകൻ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലൻ ദ ബോയ്ക്കുണ്ട്. രണ്ട് പ്രതിഭകളുടെയും കൂട്ടുകെട്ട് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഇപ്പോൾ നൽകുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെ.കെ മേനോൻ ആയി വിജയരാഘവൻ; ആര്യ ചിത്രം 'അനന്തൻ കാട്' ക്യാരക്റ്റർ പോസ്റ്റർ
കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ; കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായി മൊഴി നൽകി