
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഗായകൻ ഗുരു രണ്‍ധാവയും സൂസന്ന ഖാനും അറസ്റ്റിലായി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മുംബൈയില്‍ ഒരു ക്ലബില്‍ നടത്തിയ റെയ്‍ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ക്രിക്കറ്റ് താരം സുരേഷ് റെയ്‍നയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസിച്ചിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ മഹാരാഷ്‍ട്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു.
പതിനഞ്ച് ദിവസത്തേയ്‍ക്ക് മുൻസിപ്പല്‍ കോര്‍പറേഷൻ ഭാഗത്ത് മഹാരാഷ്‍ട്ര സര്‍ക്കാര്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടനില്‍ കൊവിഡ് വകഭേദം കണ്ടെത്തുകയും രോഗമുണ്ടാകുകയും ചെയ്‍ത സാഹചര്യത്തില്‍ മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. വിമാനത്താവളത്തിന് അടുത്ത് മുംബൈയിലെ ഒരു ക്ലബില്‍ ആയിരുന്നു കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി റെയ്‍ഡ് നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും കണ്ടെത്തി. തുടര്‍ന്നായിരുന്നു സൂസന്ന ഖാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്‍തത്.
നടൻ ഹൃത്വിക് റോഷന്റെ ഭാര്യയാണ് സൂസന്ന ഖാൻ.
ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകനാണ് ഗുരു രണ്‍ധാവ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ