വംശി പൈഡിപ്പള്ളിയുടെ സല്‍മാന്‍ ഖാന്‍ ചിത്രം; ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം മുംബൈയില്‍

Published : Aug 05, 2026, 10:56 AM IST
svc 63 mumbai schedule to begin soon salman khan Vamshi Paidipally

Synopsis

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ ചിത്രത്തിന്‍റെ മുംബൈ ഷെഡ്യൂൾ ആരംഭിക്കുന്നു

സല്‍മാന്‍ ഖാന്‍റേതായി വരാനിരിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് തെലുങ്കിലെ പ്രമുഖ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ആണ്. എസ്‍വിസി 63 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തിന്‍റെ മുംബൈ ഷെഡ്യൂള്‍ നാളെ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന ചിത്രീകരണം ആയിരിക്കും ഇത്. ആക്ഷന്‍ രംഗങ്ങളാണ് ഈ മുംബൈ ഷെഡ്യൂളില്‍ പ്രധാനമായും ചിത്രീകരിക്കുക എന്ന് അറിയുന്നു.

ആദ്യം ഹൈദരാബാദില്‍ ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന രംഗങ്ങളാണ് മുംബൈയില്‍ ചിത്രീകരിക്കാന്‍ പിന്നീട് തീരുമാനമായതെന്ന് അറിയുന്നു. നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന രംഗങ്ങളാണ് ചിത്രീകരിക്കാന്‍ പോകുന്നത്. നായകനായ സല്‍മാന്‍ ഖാന്‍റെ ഭാഗങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ളതായിരിക്കും ആള്‍ക്കൂട്ടത്തിന്റെ രംഗങ്ങളുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന രാഹുല്‍ ദേവ് ചിത്രത്തില്‍ ജോയിന്‍ ചെയ്തുവെന്നാണ് വിവരം. സല്‍മാന്‍ ഖാനൊപ്പം മുംബൈ ഷെഡ്യൂളിലും രാഹുല്‍ ദേവ് പങ്കെടുക്കും. വരും ആഴ്ചകളില്‍ നയന്‍താരയും ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

സിനിമയുടെ ചിത്രീകരണം ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നതെന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനിരുദ്ധ് രവിചന്ദറിനെയും തമനെയും സംഗീത സംവിധായകരായി എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നതായും ഇതേ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. 2027 ലെ സല്‍മാന്‍ ഖാന്‍റെ ഈദ് റിലീസ് ആയാണ് ചിത്രത്തിന്‍റെ റിലീസ് പ്ലാന്‍ ചെയ്യുന്നത്. സല്‍മാന്‍ ഖാന്‍റെ പല ചിത്രങ്ങളും തിയറ്ററുകളില്‍ എത്തിയിട്ടുള്ള സീസണാണ് ഈദ്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ശ്രീരിഷും കുല്‍ദീപ് റാത്തോഡും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. റാഫി കാസിയാണ് സഹനിര്‍മ്മാണം. എസ്‍വിസി 63 കൂടാതെ സല്‍മാന്‍ ഖാന്‍റേതായി പുറത്തെത്താനുള്ള ചിത്രം മാതൃഭൂമി: മേ വാര്‍ റെസ്റ്റ് ഇന്‍ പീസ് ആണ്. മിനിസ്ക്രീനില്‍ ബിഗ് ബോസ് ഹിന്ദി 20-ാം എഡിഷന്‍റെ അവതാരകനായും അദ്ദേഹം എത്തും. സെപ്റ്റംബറിലാണ് ബിഗ് ബോസ് സീസണ്‍ 20 ന്‍റെ പ്രീമിയര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിസ്‍മയയുടെ അരങ്ങേറ്റം; 'തുടക്കം' അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു
ലോകേഷ് കനകരാജ്- വാമിഖ ഖബ്ബി- അരുൺ മതേശ്വരൻ ചിത്രം 'ഡിസി' ഓഗസ്റ്റ് 7 ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു