രജിത് കുമാറും ജിന്‍റോയും പ്രധാന താരങ്ങള്‍; 'സ്വപ്‍നസുന്ദരി' ട്രെയ്‍ലര്‍ എത്തി

Published : Oct 23, 2025, 10:33 AM IST
Swapnasundari malayalam movie trailer rajith kumar jinto

Synopsis

ബിഗ് ബോസ് മുന്‍ താരങ്ങളായ ജിന്‍റോയും ഡോ. രജിത് കുമാറും പ്രധാന വേഷങ്ങളിലെത്തുന്ന 'സ്വപ്ന സുന്ദരി' എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി.

ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന സ്വപ്ന സുന്ദരി എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഒക്ടോബർ 31 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രമാണിത്. 1.38 മിനിറ്റ് ആണ് പുറത്തെത്തിയ ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം. എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെൻമേരിസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സലാം ബി ടി, സുബിൻ ബാബു, ഷാജു സി ജോർജ് എന്നിവർ നിർമ്മിച്ച ചിത്രം കെ. ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്നു. മഞ്ചാടിക്കുന്ന് എന്ന മനോഹരവും എന്നാൽ ഏറെ അസ്വസ്ഥത ഉളവാക്കുന്നതുമായ ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺ സക്കറിയയുമാണ് ഗ്രാമത്തെ അടക്കി ഭരിക്കുന്നത്. ആ പ്രദേശത്ത് സ്ത്രീകളുടെ നിരവധി ദുരൂഹ മരണങ്ങൾ നടക്കുന്നു. അവിടെ കാണാതായ ഒരു പെൺകുട്ടിയെ തേടി ഷാനു എന്ന മോഡൽ എത്തുന്നു. കൗതുകവും അപ്രതീക്ഷിതവുമായ ഒരു വഴിത്തിരിവിലേക്കാണ് ചിത്രം നീങ്ങുന്നത്.

സസ്പെൻസ് നിറഞ്ഞ ആഖ്യാന രീതിയിലാണ് റോയിറ്റയും കുമാർ സെന്നും ചേർന്ന് കഥ ഒരുക്കിയിരിക്കുന്നത്. സീതു ആൻസണിന്റെ തിരക്കഥയ്ക്ക് സീതു ആൻസണും കെ ജെ ഫിലിപ്പും ചേര്‍ന്ന് സംഭാഷണം ഒരുക്കിയിരിക്കുന്നു. ജിന്റോ ജോൺ സക്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ.രജിത് കുമാർ സക്കറിയ പൊന്നൂസ് ആയി എത്തുന്നു. സാനിഫ് അലി ഷാനുവായി അഭിനയിക്കുന്നു. കൂടാതെ ശ്രീറാം മോഹൻ, സാജിദ് സലാം, ഡോഷിനു ശ്യാമളൻ, ദിവ്യ തോമസ്, ഷാരോൺ സഹിം, മനീഷ മോഹൻ, ഷാർലറ്റ് സജീവ്, ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാബു കൃഷ്ണ, സ്വാമി ഗംഗേസാനന്ദ, നിഷാദ് കല്ലിങ്കൽ, ബെന്നി പുന്നറാം, സണ്ണി അങ്കമാലി, ബാലസൂര്യ, അജയ് പുറമല, ഫിറോസ് ബാബു, രമേശ് അന്നിപ്പറ, ആഷിക്, ഷിബു ഇച്ചാമഠം, സൈജു വാത്തുകോടത്‌. വിജയൻ കോടനാട്, ബഷീർ മൊയ്തീൻ, അബു പട്ടാമ്പി, മുഹമ്മദ് പെരുമ്പാവൂർ, രജിഷ് സോമൻ, ഷമീർ ബാബു, ഷാൻസി സലാം, അന്ന എയ്ഞ്ചൽ, ജാനകി ദേവി, ആര്യ ജയൻ, രാജി തോമസ്, രാജി മേനോൻ, അമ്പിളി ഉമാ മഹേശ്വരി, അഫ്രിൻ വക്കയിൽ, നസ്റിൻ, പീലി കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം റോയിറ്റ, സനൂപ് എന്നിവർ നിർവഹിക്കുന്നു. എഡിറ്റിംഗ് ഗ്രേസൺ എ സി എ, കലാസംവിധാനം സണ്ണി സംഘമിത്ര, നിർമ്മാണ നിയന്ത്രണം ഡോ. ഷാൻസി സലാം, കൊറിയോഗ്രാഫർ ബിനീഷ് കൊയിലാണ്ടി, മേക്കപ്പ് ഷിനു ഓറഞ്ച്, വസ്ത്രാലങ്കാരം അന്നമ്മച്ചി, പ്രൊജക്റ്റ് ഡിസൈനർ ഫാത്തിമ ഷെറിൻ, മധു ആർ പിള്ള, മുഹമ്മദ് സാജിദ്, ആഷിക്, ക്രിസ് ജോൺ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടേഴ്സ്. വി എഫ് എക്സ് & സ്റ്റിൽസ് ഗോൾഡൻ ഫ്രെയിം, ഡി ഐ ജിതിൻ കുമ്പുകാട്, സംഘട്ടനം ജിന്റോ ബോഡി ക്രാഫ്റ്റ്, മധു ആർ പിള്ള. സുദർശൻ പുത്തൂർ, സുഭാഷ് ചേർത്തല, ജെറിൻ രാജ് കുളത്തിനാൽ, ഹംസ കുന്നത്തേരി, ഫെമിൻ ഫ്രാൻസിസ് എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. അജിത് സുകുമാരൻ, ഹംസ കുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ് എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. നജീം അർഷാദ്, പ്രദീപ് പള്ളുരുത്തി, സിദ്ധാർത്ഥ ശങ്കർ. ഇമ്രാൻ ഖാൻ, അരുൺ സി ഇടുക്കി, ശോഭ ശിവാനി, ദേവാനന്ദ രാജേഷ് മേനോൻ, മിഥുന്യ ബിനീഷ് എന്നിവരാണ് ഗായകർ.

മസ്കറ്റ്, അബുദാബി, മൂന്നാർ, പൂപ്പാറ, തലയോലപ്പറമ്പ്, ആലുവ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ. ഒക്ടോബർ 31ന് കേരളത്തിൽ ഉടനീളം റിലീസ് ചെയ്യുന്നത്‌ സെൻമേരിസ് അസോസിയേറ്റ്സ്, ഹിമുക്രി ക്രിയേഷൻസ്,,ഗീതം റിലീസ് എന്നിവർ ചേർന്നാണ്. നവംബർ 7ന് യുകെ, യൂറോപ്, യുഎഇ എന്നീ വിദേശ മാര്‍ക്കറ്റുകളിലും ചിത്രം റിലീസ് ചെയ്യുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി