'പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്താനുള്ള നടപടികൾ തുടങ്ങി'; അമ്മ അം​ഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

Published : Jul 17, 2026, 07:11 AM ISTUpdated : Jul 17, 2026, 01:37 PM IST
swetha menon

Synopsis

അതേ സമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.

കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കം തുടരുന്നതിനിടെ അംഗങ്ങൾക്ക് ശ്വേത മേനോന്റെ കത്ത്. അനുഭവക്കുറവ് മൂലമാണ് പിഴവുകൾ സംഭവിച്ചതെന്നും തിരുത്താനുള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ പറയുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും. ഇപ്പോൾ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കും.സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്നും കത്തിലുണ്ട്. ശ്വേതയെ എതിർക്കുന്നവർ കത്തിനോട് പ്രതികരിച്ചിട്ടില്ല. കോടതിയുടെ അന്തിമ തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം. സംഘടനയുടെ സാമ്പത്തിക ഇടപാടുകളും രേഖകൾ കൃത്യമാക്കി, അംഗങ്ങൾക്ക് അയച്ചുനൽകുന്നിനുള്ള നീക്കവും ശ്വേതയുടെ ഭരണസമിതി തുടങ്ങിയിട്ടുണ്ട്.

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിഷ്ണു വിജയ്‌യുടെ സംഗീതം, ബെത്‌ലഹേം കുടുംബ യൂണിറ്റിലെ 'മുട്ടായി വണ്ടി' ലിറിക്കൽ വീഡിയോ പുറത്ത്
പിറന്നാൾ ദിനത്തിൽ ജയസൂര്യയ്ക്ക് ആശംസയുമായി ‘ഓപ്പറേഷൻ ത്രാൾ’ ടീം; സ്പെഷ്യൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി