ചിരഞ്ജീവിയുടെ സെയ് റാ നരസിംഹ റെഡ്ഡി എത്തി, പ്രേക്ഷക പ്രതികരണങ്ങള്‍

By Web TeamFirst Published Oct 2, 2019, 11:07 AM IST
Highlights

സെയ് റാ നരസിംഹ റെഡ്ഡി കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

ചിരഞ്ജീവി നായകനായി ചരിത്ര സിനിമയായ സെയ് റാ നരസിംഹ റെഡ്ഡി പ്രദര്‍ശനത്തിന് എത്തി. സ്വാതന്ത്ര സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറുമൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സുന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

's mind blowing performance, epic screen presence put together with heavy duty dialogues make worth watching on big screen. (Follow Thread)

— Gautam (@filmygautam)

Celebrations begins 🇮🇳🇮🇳 pic.twitter.com/KTkfd5oKDm

— Praveen Kumar (@PravinMegaFan)

ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ്യ  160 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവധി യുദ്ധ രംഗങ്ങളും രക്തം ചീന്തുന്ന രംഗങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചൻ എത്തുന്നു. ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.

നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

click me!