സല്‍മാന്‍ കുടുംബാംഗത്തെ പോലെ; മനസ് തുറന്ന് തബു

By Web TeamFirst Published May 26, 2019, 12:50 PM IST
Highlights

ചെറിയ വേഷമാണെങ്കിലും ഇരുവരുടെയും കൂടെ അഭിനയിക്കാന്‍ തനിക്ക് സന്തോഷമാണെന്നും തബു.

മുംബൈ: ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും തബുവും അടുത്ത സുഹൃത്തുക്കളാണ്.നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്. ആ സൗഹൃദം ഇപ്പോഴും ഇരുവരും നിലനിര്‍ത്തുന്നു. സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രമായ ഭാരതില്‍ തബുവും ഒരു ചെറിയ വേഷത്തിലുണ്ട്.

ഇപ്പോള്‍ സല്‍മാനുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് തബു.സല്‍മാനെ വളരെ കാലമായി തനിക്ക് അറിയാം. ഭാരതില്‍ തനിക്കുണ്ടായിരുന്നത് ആകെ ഒരു സീനാണ്. എന്നാല്‍ അത് ഏറ്റവും മനോഹരമായ ഒരു നിമിഷമാണന്ന് തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. 

ഏറ്റവും കൂടുതല്‍ തവണ ഒന്നിച്ചഭിനയച്ചത് സല്‍മാന്‍റേയും അജയ് ദേവ്ഗണിന്‍റെയും കൂടെയാണ്. ഇരുവരോടും വളരെ കാലമായി തനിക്ക് സൗഹൃദുമുണ്ട്. സല്‍മാന്‍ തനിക്ക് കുടുംബാംഗമാണ്. ചെറിയ വേഷമാണെങ്കിലും ഇരുവരുടെയും കൂടെ അഭിനയിക്കാന്‍ തനിക്ക് സന്തോഷമാണെന്നും തബു പറഞ്ഞു. ഭാരതില്‍ സല്‍മാന്‍റെ സഹോദരിയുടെ വേഷമാണ് തബുവിനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

click me!