നടൻ ബിജിലി രമേശ് അന്തരിച്ചു, സിനിമയില്‍ തിളങ്ങിയത് കോമഡി വേഷങ്ങളില്‍

Published : Aug 27, 2024, 08:43 AM IST
നടൻ ബിജിലി രമേശ് അന്തരിച്ചു, സിനിമയില്‍ തിളങ്ങിയത് കോമഡി വേഷങ്ങളില്‍

Synopsis

കോമഡി വേഷങ്ങളില്‍ തിളങ്ങിയ തമിഴ് താരമായിരുന്നു ബിജിലി രമേശ്.

നടൻ ബിജിലി രമേശ് അന്തരിച്ചു, അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ബിജിലി രമേശിന് 46 വയസ്സായിരുന്നു. സംസ്‍കാരം വൈകിട്ട് ചെന്നൈയില്‍ നടക്കും.

ബിജിലി രമേശ് നിരവധി തമിഴ് സിനിമയില്‍ ഹാസ്യ നടനായി തിളങ്ങിയാണ് ശ്രദ്ധയാകര്‍ഷിച്ചത്. എല്‍കെജി, നട്‍പേ തുണൈ, തുടങ്ങിയ സിനിമകള്‍ക്ക് പുറമേ ശിവപ്പു മഞ്ഞള്‍ പച്ചൈ, ആടി, എ1,  കോമോളി, സോമ്പി, പൊൻമകള്‍ വന്താല്‍, എംജിആര്‍ മകൻ എന്നിവയിലും വേഷമിട്ടിട്ടുണ്ട്. നിരവധി സഹപ്രവര്‍ത്തകരാണ് ബിജിലി രമേശിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കുറിപ്പുമായി എത്തിയിരിക്കുന്നത്. ചെന്നൈയിലായിരുന്നു നടൻ ബിജിലി രമേശിന്റെ മരണം സംഭവിച്ചത്.

നടൻ ബിജിലി രമേശിന്റെ കോമഡി രംഗങ്ങള്‍ പ്രേക്ഷകര്‍ എന്നും കാണാൻ ഇഷ്‍ടപ്പെടുന്നവയുമാണ്.

Read More: തീരുമാനം മാറ്റി, കേരളത്തിലും വിജയ്‍യുടെ ദ ഗോട്ട് തീപാറിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ